(www.kl14onlinenews.com)
(14-jan-2025)
കാഞ്ഞങ്ങാട് :
ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യം കൈവരിക്കാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷനും ഡിസ്ട്രിക്റ്റ് 318-ഇ യും സംയുക്തമായി നടപ്പിലാക്കിവരുന്ന ശുദ്ധജല പദ്ധതിയുടെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മാഹി ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്റ്റിലെ ഇരുന്നൂറോളം വിദ്യാലയങ്ങളിലാണ് ഈ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. അജാനൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ചിത്താരി സൗത്ത് ജി.എൽ.പി സ്കൂളിൽ സ്ഥാപിച്ച ജലശുദ്ധീകരണിയുടെ ഉദ്ഘാടനം അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. സുബീഷ് നിർവ്വഹിച്ചു. അജാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.വി സുനിൽ രാജ് അധ്യക്ഷനായി. വാർഡ് മെമ്പർ സി.കെ ഇർഷാദ് വിശിഷ്ടാതിഥിയായിരുന്നു. സോൺ ചെയർപേർസൺ സുകുമാരൻ പൂച്ചക്കാട്, ഹെഡ്മാസ്റ്റർ സി.എച്ച് ഷംസുദ്ദീൻ പി.ടി.എ പ്രസിഡണ്ട് ബി.കെ ഹനീഫ, ക്ലബ്ബ് മുൻ പ്രസിഡൻ്റ് ജെയ്സൺ തോമസ്, സെക്രട്ടറി സി.എം. കുഞ്ഞബ്ദുള്ള, ട്രഷറർ കെ.പി സലാം, സി.കെ നാസർ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق