(www.kl14onlinenews.com)
(07-jan-2025)
കൊച്ചി: സോഷ്യൽമീഡിയയിലൂടെ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെയും ലൈംഗികമായും അപമാനിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ നടപടി ശക്തമാക്കി പൊലീസ്. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ മോശം കമ്മന്റിട്ടവർ കമന്റുകൾ ഡിലീറ്റ് ചെയ്ത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതായി പൊലീസ്. ഹണി റോസ് നൽകിയ പരാതിയിലുള്ള ആളുകളുടെ കമന്റുകൾ പരിശോധിച്ചു വരികയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയി മാധ്യമങ്ങളോട് പ്രതികരിച്ചു. 27 പേർക്കെതിരെയാണ് ഹണി റോസ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കുമ്പളം സ്വദേശി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
അതേസമയം തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ പ്രതികരിച്ച് ഹണി റോസ്. ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ തന്ന അപമാനിച്ച ആ വ്യക്തിയിൽ നിന്നും ഇനി ഒരു മോശം അനുഭവം ഉണ്ടായാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ഹണി റോസ് വ്യക്തമാക്കി. അയാളിൽ നിന്നും മോശം പ്രയോഗം ഉണ്ടായ ദിവസം തന്നെ തന്റെ മാതാപിതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും പരിപാടി സംഘടിപ്പിച്ച സംഘാടകരേയും വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും ഹണി റോസ് പറഞ്ഞു.
അതേസമയം
ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശം നടത്തിയെന്നാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹണി റോസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ബോബിയുടെ പരാമര്‍ശം പലര്‍ക്കും അശ്ലീല കമന്‍റുകള്‍ ഇടാന്‍ ഉൗര്‍ജമായെന്നും ഹണി പറയുന്നു. ഹണിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വിഡിയോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
അതേസമയം, പരാതിക്കാരിയെന്ന നിലയിൽ തന്റെ പേര് മാധ്യമങ്ങൾ മറച്ചുവയ്ക്കരുതെന്ന് ഹണി റോസ് പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് പരാതി നൽകിയത്. തന്റെ പേര് പറഞ്ഞായിരുന്നു അധിക്ഷേപം മുഴുവൻ. ഞാൻ പരാതി പറയുമ്പോൾ എന്തിന് എന്റെ പേര് മറച്ചുവയ്ക്കണമെന്നും ഹണി റോസ് ചോദിക്കുന്നു. ബോബി ചെമ്മണ്ണൂരിനെ അഭിസംബോധന ചെയ്തുകൊണ്ട് കുറിപ്പും ഹണി റോസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെയുണ്ടാകുമെന്നും താന്‍ ഭാരതത്തിലെ നിയമ വ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു എന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു.
അതേസമയം, ഹണിയോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍. ബലമായി കൈ പിടിച്ചിട്ടില്ല; ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞില്ല. ആഭരണങ്ങള്‍ അണിയിച്ചിരുന്നു; മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ട്. താന്‍ പറയാത്ത വാക്കുകള്‍ പലരും കമന്‍റുകളായി വളച്ചൊടിക്കുന്നെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു
Post a Comment