(www.kl14onlinenews.com)
(20-jan-2025)
കാസർകോട് :
പൊതു വിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതി 2021-22 പ്രകാരം ജി.യു.പി.എസ് മൊഗ്രാൽ പുത്തൂരിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു. അതിമനോഹരമായ രണ്ട് ക്ലാസ് മുറികളാണ് 55 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചത്. ഈ ക്ലാസ് മുറികൾ വന്നതോട് കൂടി കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യം ചെയ്യാൻ സാധിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സമീറ ഫൈസൽ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ,പി.ടി.എ പ്രസിഡന്റ് സിറാജ് മൂപ്പ, ഹമീദ് കല്ലങ്കാടി,ബഷീർ മജൽ, എസ്.എം.സി ചെയർമാൻ എസ്. കെ കുഞ്ഞി കോയ തങ്ങൾ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് കമ്പാർ, ലത്തീഫ് ജബൽനൂർ,മുസ്തഫ ഹനീഫി,എ സി മുഹമ്മദ്,കോൺട്രാക്ടർ കെ.എച് ഇക്ബാൽ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ പാട്രിക് ഒറിഗോണി സ്വാഗതവും സീനിയർ അസിസ്റ്റന്റ് സ്വപ്ന ടീച്ചർ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് സ്കൂളിൻ്റെ 100-ാം വാർഷിക പരിപാടികളിലേക്കായി പൂർവ്വവിദ്യാർത്ഥി ഹമീദ് കല്ലങ്കടി 50000 രൂപ സംഭാവന നൽകി
Post a Comment