(www.kl14onlinenews.com)
(10-jan-2025)
ചെമ്മനാട്: ചെമ്മനാട് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ നടക്കും. ജനുവരി 26ന് രാവിലെ ദേശീയ പതാക ഉയർത്തും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം കൈമാറലും പ്രതിഭാ സംഗമവും നടക്കും. പ്രതിഭാ സംഗമത്തിൽ വച്ച് ചെമ്മനാട് ഒന്ന്,രണ്ട് വാർഡുകളിൽ നിന്നും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും. പരിപാടിയുടെ പോസ്റ്റർ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പ്രകാശനം ചെയ്തു. ചടങ്ങിൽ ചെമ്മനാട് ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ആസിഫ് സുൽത്താൻ, ജനറൽ സെക്രട്ടറി ഫൈസൽ ആലിച്ചേരി. സെക്രട്ടറി സൗബാൻ എ ബി എന്നിവർ പങ്കെടുത്തു.
إرسال تعليق