ജയിലിൽ ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം; ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി

(www.kl14onlinenews.com)
(16-jan-2025)

ജയിലിൽ ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം; ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി
നടി ഹണി റോസിൻ്റെ ലൈം​ഗികപരമായി അധിക്ഷേപിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന ബോബി ചെമ്മണൂരിന് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കിയത് അന്വേഷിക്കുന്നു. സംഭവത്തിൽ ഇന്നലെ ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി കര്‍ശന നിര്‍ദേശങ്ങൾ നൽകി.

ജയിൽ ആസ്ഥാന ഡിഐജിയ്ക്കാണ് ഈ സംഭവത്തിൽ അന്വേഷണ ചുമതല. ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിച്ച ശേഷം അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

മധ്യമേഖല ഡിഐജി കാക്കനാട് ജയിൽ സന്ദർശിച്ച് ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപമുള്ളത്.

ജയിലിലെ നാടകീയ നീക്കങ്ങളിൽ നിരുപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ

ജാമ്യം ലഭിച്ചിട്ടും എറണാകുളം ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങാതെ നടത്തിയ നാടകീയ രംഗങ്ങളിൽ കോടതിയോട് നിരുപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ. 

ബോബി ചെമ്മണ്ണൂർ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചെന്ന്  ഹെെക്കോടതി ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ വിമർശിച്ചു. ഈ സംഭവത്തിൽ കോടതി സ്വയം എടുത്ത കേസ് തീർപ്പാക്കി. ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പ് കോടതി സ്വീകരിക്കുകയും ചെയ്തു. 

നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രമിക്കുമെന്നും ബോബി കോടതിയെ അറിയിച്ചു. വാ പൊളിക്കാതിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ബോബി ചെമ്മണ്ണൂരിൻ്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല, ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുനെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

രാവിലെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി ബോബി ചെമ്മണ്ണൂർ എന്തുകൊണ്ടാണു ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങാതിരുന്നതെന്ന് ചോദിച്ചു. പിന്നാലെ രൂക്ഷവിമർശനം ഉന്നയിക്കുകയും കോടതിയെ ധിക്കരിച്ചാൽ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. 

ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും പരിഗണിച്ചപ്പോൾ ബോബിയുടെ അഭിഭാഷകർ നിരുപാധികം മാപ്പു പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല.

ജയിലിലെ മറ്റു തടവുകാർക്കു വേണ്ടിയാണോ ബോബി ചെമ്മണ്ണൂർ ജയിലിൽ കഴിഞ്ഞതെന്നു മാധ്യമങ്ങളോട് പറഞ്ഞോ എന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. 

തുടർന്നാണ് നാക്കുപിഴയാണ് ഉണ്ടായതെന്നും തുടർനടപടികൾ ഉണ്ടാകരുതെന്നും ബോബി ചെമ്മണ്ണൂർ കോടതിയിൽ പറഞ്ഞു. ഈ അപേക്ഷ കോടതി സ്വീകരിച്ചു.

Post a Comment

Previous Post Next Post