(www.kl14onlinenews.com)
(02-jan-2025)
ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹിയിൽ സന്ദർശിച്ചു.
സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിയെ ഡൽഹിയിൽ സന്ദർശിച്ചു എന്നു ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
"രാജ്യത്തിൻ്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോൾ ചേർന്ന് ചരിത്രപരമായ നടപടികൾ കൈക്കൊള്ളുന്ന ശ്രീ അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകർന്നു നൽകുന്നതായിരുന്നു" ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ബിജെപി അധ്യക്ഷനായി കെ.സുരേന്ദ്രൻ ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ്റെ കൂടിക്കാഴ്ച. പുതിയ ബിജെപി പ്രസിഡൻ്റിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമോ അതോ കെ.സുരേന്ദ്രന് ഈ സ്ഥാനത്ത് തുടരാൻ സാധിക്കുമോ എന്നത് സംബന്ധിച്ച നിരവധി ചർച്ചകളും നടക്കുന്നുണ്ട്.
ശോഭ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്
സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിയെ ഡൽഹിയിൽ സന്ദർശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോൾ ചേർന്ന് ചരിത്രപരമായ നടപടികൾ കൈക്കൊള്ളുന്ന ശ്രീ അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകർന്നു നൽകുന്നതായിരുന്നു
Post a Comment