56 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം വിഫലം; 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരൻ മരിച്ചു

(www.kl14onlinenews.com)
(12-Dec-2024)

56 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം വിഫലം; 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരൻ മരിച്ചു
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ചു വയസുകാരന്‍ മരിച്ചു. 56 മണിക്കൂറിലേറെ നീണ്ട ദൌത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചുവയസ്സുകാരന്‍ ആര്യന്‍ അപകടത്തില്‍പ്പെട്ടത്. കുട്ടി കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമില്‍ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തുറന്ന കുഴല്‍ക്കിണറില്‍ വീണത്. കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്‌സിജന്‍ വിതരണം ചെയ്താണ് ജീവന്‍ നിലനിര്‍ത്തിയത്.

ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), സിവില്‍ ഡിഫന്‍സ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. രാജസ്ഥാന്‍ മന്ത്രിയും ബിജെപി നേതാവുമായ കിരോഡി ലാല്‍ മീണ സംഭവസ്ഥലത്തെത്തി ആര്യന്റെ ആരോഗ്യനില കാമറയിലൂടെ നിരീക്ഷിച്ചിരുന്നു.

Post a Comment

أحدث أقدم