(www.kl14onlinenews.com)
(31-Dec-2024)
തിരുവനന്തപുരം :
സംസ്ഥാനത്തെ പൊലീസ് സേനയുടെ തലപ്പത്ത് അടിമുടി മാറ്റം. ജെ.ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ, രാജ്പാൽ മീണ എന്നീ നാല് ഡിഐജിമാരെ ഐജി റാങ്കിലേക്ക് ഉയർത്തി.
തിരുവനന്തപുരം കമ്മിഷണർ ജി സ്പർജൻ കുമാർ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ജെ ജയനാഥ് ആണ് പുതിയ മനുഷ്യാവകാശ കമ്മീഷൻ ഐജി. രാജ്പാൽ മീണയെ ഉത്തര മേഖല ഐജിയായും കാളിരാജ് മഹേശ്വറെ ട്രാഫിക് ഐജിയായും നിയമിച്ചു.
ഉത്തര മേഖല ഐജി ആയിരുന്ന സേതു രാമൻ ആണ് പുതിയ കേരള പൊലീസ് അക്കാദമി ഡയറക്ടർ. എസ്.പിയിൽ നിന്നും ഡിഐജിയായി സ്ഥാനകയറ്റം ലഭിച്ച കാർത്തിക്ക് വിജിലൻസിൽ തന്നെ തുടരും. സതീഷ് ബിനോ ആണ് എറണാകുളം റേഞ്ച് ഡിഐജി,
തോംസൺ ജോസ് ആണ് പുതിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. വിവാദങ്ങളിലെ നായകൻ യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് ഐജിയാകും. ഹരിശങ്കർ തൃശൂർ റേഞ്ച് ഐജി.
ടി. നാരായണൻ കോഴിക്കോട് കമ്മീഷണറായി തന്നെ തുടരും. കൊല്ലം കമ്മീഷണർ ചൈത്ര തെരേസ ജോൺ കോസ്റ്റൽ എഐജിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായണൻ ആണ് കൊല്ലം കമ്മീഷണർ. സുദർശൻ കെ.എസ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ് ആറിനെ വിഐപി സെക്യൂരിറ്റി, ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് മാറ്റി
കണ്ണൂർ കമ്മീഷണർ ആയിരുന്ന അജിത് കുമാർ പാലക്കാട് എസ്.പി ആകും. കെ.ഇ ബൈജു കോഴിക്കോട് റൂറൽ എസ്.പി.
തൃശൂർ പൂരം കലക്കൽ വിവാദത്തിലൂടെ പ്രശസ്തനായ അങ്കിത് അശോകൻ സൈബർ ഓപ്പറേഷൻ എസ്പിയാകും. പൂരം വിവാദത്തിന് പിന്നാലെ അങ്കിത്തിനെ ടെക്നിക്കൽ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
നിതിൻ രാജ് പി കണ്ണൂർ കമ്മീഷണറായും എസ് ആർ ജ്യോതിഷ് കുമാറിനെ വിജിലൻസ് എസ്പി ആയും നിയമിച്ചു. അരുൾ ബി കൃഷ്ണ റെയിൽവേ എസ്പിയാകും.
Post a Comment