(www.kl14onlinenews.com)
(18-Dec-2024)
നീലേശ്വരം: ഡിസംബർ 18 ന നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന നാലാമത് കാസർകോട് ജില്ല സെൻട്രൽ സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 109 പോയിൻറ് നേടിക്കൊണ്ട് എംപി ഇൻറർനാഷണൽ സ്കൂൾ കാസർകോട് ഓവറോൾ ചാമ്പ്യൻമാരായി. 85 പോയിന്റോടെ ചിന്മയ വിദ്യാലയം കാസർഗോഡ് രണ്ടാം സ്ഥാനത്തെത്തി. 74 പോയിന്റുള്ള പി.എം ശ്രീ ജവഹര്‍ നവോദയ വിദ്യാലയ കാസർഗോഡ് മൂന്നാം സ്ഥാനം നേടി. എംപി ഇൻറർനാഷണൽ സ്കൂളിലെ സയ്യാഫ് മുഹമ്മദ് (അണ്ടർ 17 ബോയ്സ്),അംന ഹലീമ(അണ്ടർ 17 ഗേൾസ്) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി .
Post a Comment