(www.kl14onlinenews.com)
(31-Dec-2024)
വയനാട്: ബൈക്ക് യാത്രക്കാരൻ ആംബുലൻസിന്‍റെ വഴിമുടക്കിയതായി പരാതി. രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസിന്റെ മുന്നിലാണ് യുവാവിന്റെ വഴിമുടക്കൽ പ്രകടനം. 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ യുവാവ് ആംബുലൻസിന്റെ മുന്നിലായ് ബൈക്കോടിച്ചു. അടിവാരം മുതൽ കാരന്തൂർ വരെയാണ് ഇയാൾ തടസ്സമുണ്ടാക്കിയത്. ഇക്കാരണം മൂലം രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ 1 മണിക്കൂര്‍ വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടി സീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉനൈസ് കൂട്ടിച്ചേർത്തു.
إرسال تعليق