(www.kl14onlinenews.com)
(16-Dec-2024)
തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ തയാറാകുന്ന മുറക്ക് വിശദാംശങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പുരധിവാസവുമായി ബന്ധപ്പെട്ട സമഗ്ര രൂപപരേഖ തയാറാക്കി വരികയാണ്. ഇത് തയ്യാറായി വരുന്ന മുറയ്ക്ക് കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. നിലവില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണുള്ളത്. രൂപ രേഖ തയ്യാറായാല്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. കര്‍ണാടക അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് വന്ന വാഗ്ദാനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തല്ല പുതുതായി ഭൂമി നോക്കുന്നത്. ഏറ്റവും സുതാര്യമായ രീതിയില്‍ ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. പ്ലാനിന്റെ പുരോഗതി തത്സമയ ട്രാക്കിംഗ് സൗകര്യങ്ങളാല്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സഹായ നിര്‍ദേശങ്ങളെ ഏകോപിപ്പിച്ച്, ഒരു സമഗ്രവും സുതാര്യവുമായ സ്പോണ്‍സര്‍ഷിപ് ഫ്രെയിംവര്‍ക്ക് രൂപീകരിക്കുന്നതിലേക്ക് നിലവില്‍ കേരള ഗവണ്മെന്റ് പ്രവര്‍ത്തിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ സൂചിപ്പിച്ചു.
Post a Comment