(www.kl14onlinenews.com)
(30-Dec-2024)
കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയുടെ മരണക്കേസിലെ കുറ്റവാളി കിരൺ കുമാറിന് പരോൾ അനുവദിച്ചു. പോലീസിൻ്റെ റിപ്പോർട്ട് എതിരായിട്ടും ജയിൽ ഡിജിപി ഒരു മാസം പരോള്‍ അനുവദിക്കുകയായിരുന്നു.
വിസ്മയ മരണക്കേസിൽ 10 വർഷത്തെ തടവിനാണ് കിരൺ കുമാറിനെ ശിക്ഷിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണിൻ്റെ പരോൾ ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി.
വീണ്ടും അപേക്ഷ നൽകിയപ്പോള്‍ പൊലീസ് റിപ്പോർട്ട് എതിരായിരുന്നു. സൂപ്രണ്ട് അപേക്ഷ ജയിൽ മേധാവിയുടെ പരിഗണനക്ക് വിട്ടു
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.
إرسال تعليق