ഇത് രണ്ടാം ജന്മം; അനങ്ങിയെങ്കിൽ തല പോയേനെ; ചീറിപ്പായുന്ന ട്രെയിനിനടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട പവിത്രൻ

(www.kl14onlinenews.com)
(24-Dec-2024)

ഇത് രണ്ടാം ജന്മം; അനങ്ങിയെങ്കിൽ തല പോയേനെ; ചീറിപ്പായുന്ന ട്രെയിനിനടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട പവിത്രൻ

ചീറിപ്പാഞ്ഞ ട്രെയിനിന് അടിയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് കണ്ണൂർ സ്വദേശി. പന്നേൻപാറയിലെ പവിത്രനാണ് പാളത്തിനടിയിൽ കിടന്ന് രക്ഷപ്പെട്ടത്. റെയിൽപാളം വഴി വീട്ടിലേക്ക് ഫോണിൽ സംസാരിച്ച് നടന്നുവരവേ പവിത്രൻ ട്രെയിനിന് മുന്നിൽ പെടുകയായിരുന്നു. ഉടൻതന്നെ പാളത്തിൽ കിടന്ന് പവിത്രൻ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു.

തന്റെ രണ്ടാം ജന്മമാണിതെന്നും ഒന്ന് അനങ്ങിയെങ്കിൽ തല പോയേനെയെന്നും പവിത്രൻ പറയുന്നു. ദൈവമാണ് രക്ഷിച്ചത്, ചെറിയ ശരീരവും തുണയായെന്ന് നടുക്കം വിട്ടുമാറാത്ത പവിത്രൻ വ്യക്തമാക്കി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഹീറോ ആയിരിക്കുകയാണ് പവിത്രൻ. ഒരു നിമിഷം പതറിയിരുന്നുവെങ്കിൽ തീർന്നേനെ, പെട്ടെന്ന് പാളത്തിനടിയിൽ കിടന്നതാണ് രക്ഷയായത്.

സംഭവിച്ചത് എന്തെന്ന് ഓർക്കുമ്പോൾ പേടി മാറിയിട്ടില്ലെന്നും പവിത്രൻ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് പന്നേൻപാറക്കടുത്ത് റെയിൽപാളത്തിലൂടെ നടന്നുപോകവേയാണ് ട്രെയിനിനടിയിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

താന്‍ മദ്യപിച്ചിരുന്നില്ലെന്നും ട്രാക്കിലൂടെ വരുമ്പോൾ ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്നും പവിത്രന്‍ പറഞ്ഞു. സ്കൂൾ വാഹനത്തിലെ ക്ലീനറാണ് പവിത്രൻ.

Post a Comment

Previous Post Next Post