(www.kl14onlinenews.com)
(15-Dec-2024)
യുവജനങ്ങളുടെ കർമ്മശേഷി പ്രയോജനപെടുത്താൻ ജെ.സി.ഐ മുന്നിട്ടിറങ്ങണം -
കാസറഗോഡ് : നിഷ്ക്രിയമായി സമയം പാഴാക്കുന്ന പുതുതലമുറയിലെ യുവജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് ജെ.സി.ഐ യുടെ പദ്ധതികളും പരിപാടികളും അവതരിപ്പിച്ച് അവരുടെ അനന്തമായ കർമ്മശേഷിയെ വഴി തിരിച്ച് ജനനന്മയ്ക്കായി പ്രയോജനപെടുത്താനും സംഘടയിലേക്ക് ആകർഷിപ്പിക്കാനും ജെ.സി.ഐ പോലുള്ള സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് ഇ. ചന്ദ്രശേഖരൻ എം എൽ എ അഭിപ്രായപെട്ടു. കാസറകോട് മുനിസിപ്പാൾ കോൺഫറൻസ് ഹാളിൽ ജെ.സി.ഐ കാസർകോടിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം മൊയിനുദ്ദീൻ അദ്ധ്യഷത വഹിച്ച ചടങ്ങിൽ ജെ.സി.ഐ സോൺ പ്രസിഡണ്ട് ജെസിൽ ജയൻ വിശിഷ്ടാതിഥിയായിരുന്നു. ജെ.സി.ഐ ദേശീയ പരിശീലകൻ രാജേഷ് കൂട്ടക്കനി മുഖ്യപ്രഭാഷണം നടത്തി. സിനിമാ താരം അപർണ്ണ ഹരി പ്രത്യേക അതിഥിയായി പങ്കെടുത്തു. ജെ. സി. ഐ സോൺ വൈസ് പ്രസിഡണ്ട് മുഹമ്മദ് ജബ്രൂദ്, യത്തീഷ് ബള്ളാൾ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ കെ.ബി അബ്ദുൾ മജീദ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് മഖ്സൂസ് നന്ദിയും പറഞ്ഞു. ജെ.സി.ഐ കാസർകോടിൻ്റെ
2025 വര്‍ഷത്തെ പ്രസിഡണ്ടായി മിഥുന്‍ ഗുരികല വളപ്പില്‍, സെക്രട്ടറി മുഹമ്മദ് മഖ്‌സൂസ്, ട്രഷറര്‍ ബിനീഷ് മാത്യൂ ഉള്‍പെടെ പതിനഞ്ചംഗ ഗവര്‍ണിംഗ് ബോര്‍ഡ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തു. ബിസിനസ്സ് എക്സലൻസ് പുരസ്കാരം സതീഷ് കനായിക്കും യുവ സംരംഭകനുള്ള പുരസ്കാരം ജാഫർ സാദിഖിനും ചടങ്ങില്‍ വെച്ച് സമ്മാനിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി അറ്റ്ലറ്റിക് താരം മുഹമ്മദ് ഷാമിലിനെ ആദരിച്ചു. 2025 വർഷത്തെ ഫ്‌ലാഗ്ഷിപ്പ് പ്രോഗ്രാമായ വോയിസ് ഒഫ് ഇംഫാക്ടിൻ്റെ ലോഗോ പ്രകാശനവും ബുള്ളറ്റിന്‍ പ്രകാശനവും നടത്തി. നാനാതുറകളില്‍ നിന്നും നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
إرسال تعليق