(www.kl14onlinenews.com)
(10-Dec-2024)
കൊച്ചി: നടൻ ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശന വിവാദത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്. ദിലീപിന് ശബരിമലയിൽ ദർശനത്തിന് പ്രത്യേക പരിഗണന ലഭിച്ചതിൽ പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ പൊലിസ് ഓഫീസറാണ് ഹൈക്കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയത്.
ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻ നിരയിൽ അവസരമൊരുക്കിയത്. വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വാച്ചർമാർ അടക്കം 5 പേർക്ക് നോട്ടീസ് നൽകി അന്വേഷണം നടക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡും റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസ് കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. നട അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിലും നടൻ ശബരിമല ദർശനം നടത്തിയിരുന്നു. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോൾ പരിശോധിക്കുന്നത്. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാർക്കൊപ്പം ദർശനത്തിനായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Post a Comment