കണ്ണൂരില്‍ സമരപ്പന്തലിലേക്ക് ഇടിച്ച് കയറി കെ.എസ്.ആര്‍.ടി.സി; ഒരാള്‍ക്ക് പരിക്ക്


(www.kl14onlinenews.com)
(04-Dec-2024)

കണ്ണൂരില്‍ സമരപ്പന്തലിലേക്ക് ഇടിച്ച് കയറി കെ.എസ്.ആര്‍.ടി.സി; ഒരാള്‍ക്ക് പരിക്ക്
കണ്ണൂരില്‍ സമരപ്പന്തലിലേക്ക് ഇടിച്ച് കയറി കെ.എസ്.ആര്‍.ടി.സി; ഒരാള്‍ക്ക് പരുക്ക്
കണ്ണൂര്‍: കണ്ണൂരിൽ സിപിഐഎം കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറി ഒരാള്‍ക്ക് പരുക്ക്. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. പന്തല്‍ നിര്‍മാണതൊഴിലാളിയായ അസം സ്വദേശി ഹസനാണ് പരിക്കേറ്റത്. പന്തലിനുമുകളിലുണ്ടായിരുന്ന ഹസന്‍ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. കഴുത്തിനും കാലിനുമാണ് പരുക്ക്.

ഒരു മണിക്കൂര്‍ നേരത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയ ശേഷമാണ് ബസ് കടത്തിവിട്ടത്. ബസിൽ യാത്രക്കാർ കുറവായിരുന്നതിനാലും സമീപത്ത് ആളുകൾ അധികം ഇല്ലാതിരുന്നതിനാലും കൂടുതൽ അപകടം ഉണ്ടായില്ല. ബസിന്റെ മുകളിലെ ലഗേജ് കാരിയര്‍ പന്തലിന്റെ ഇരുമ്പ് പൈപ്പില്‍ കുരുങ്ങിയാണ് അപകടം സംഭവിച്ചത്.

മയ്യിൽ – ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന ബസ് ആണ് കുടുങ്ങിയത്. ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾ എപ്പോഴും കടന്നുപോകുന്ന റൂട്ടാണ് സ്‌റ്റേഡിയം കോർണറിന് മുൻപിലൂടെയുളളത്. പന്തല്‍ നിര്‍മിച്ചത് അശാസ്ത്രീയമായിട്ടാണെന്നും വാഹനങ്ങളെ വഴിതിരിച്ചുവിടാതെ വാഹനങ്ങളും ആളുകളും പോകുന്ന റോഡിലേക്ക് ഇറക്കിയാണ് പന്തല്‍ കെട്ടിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Post a Comment

Previous Post Next Post