(www.kl14onlinenews.com)
(13-Dec-2024)
ശ്രീകൃഷ്ണപുരം: അംഗൻവാടികളിൽ നിന്ന് വിതരണം ചെയ്യുന്ന ഗോതമ്പിൽ കല്ലുള്ളതായി പരാതി. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിൽ നിന്നും വിതരണം ചെയ്യുന്ന ഗോതമ്പിലാണ് കല്ലും ഗോതമ്പിന്റെ തണ്ടും ഉള്ളത്. കേന്ദ്ര സർക്കാർ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വിതരണം ചെയ്യാൻ വേണ്ടി എത്തിച്ച ഗോതമ്പിലാണ് കല്ലുള്ളത്. സപ്ലൈക്കോ വഴിയാണ് ഗോതമ്പ് വിതരണത്തിനെത്തുന്നത്.
വിതരണത്തിനെത്തിച്ച ഗോതമ്പിൽ മാലിന്യമുള്ളത് മേൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയതായി ഐ.സി.ഡി.എസ് സൂപ്പർ വൈസർ ശാലിനി പറഞ്ഞു. ഉപയോഗ ശൂന്യമായ ഗോതമ്പ് തിരിച്ചെടുത്ത് ഗുണമേന്മയുള്ള ഗോതമ്പ് വിതരണം ചെയ്യണമെന്ന് കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഹനീഫ പറഞ്ഞു.
إرسال تعليق