(www.kl14onlinenews.com)
(09-Dec-2024)
പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പത്തനംതിട്ട കളക്ടറേറ്റില്‍ സീനിയർ സൂപ്രണ്ടായി ചുമതലയേറ്റു. ഇന്ന് രാവിലെ 9.30 ടെയാണ് ചുമതല ഏറ്റെടുത്തത്. മഞ്ജുഷയുടെ തസ്തിക മാറ്റത്തിനുള്ള അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ പോലുള്ള കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലി തല്‍ക്കാലം ചെയ്യാന്‍ കഴിയില്ലെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം സർക്കാർ അംഗീകരിച്ചത്.
إرسال تعليق