(www.kl14onlinenews.com)
(18-Dec-2024)
കാസർകോട്: കാസർകോട്ടെ യുവ അധ്യാപകന് വേൾഡ് റെക്കോർഡ്. കേരള സ്കൂൾ ഓഫ് മെന്റലിസത്തിലൂടെ മെന്റലിസം എഫക്ട് ആൻഡ് റോപ്പ് എസ്കേപ്പ് അവതരിപ്പിച്ചാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് നേട്ടം ഹാമിദ് സഈദ് ഹിമമി സഖാഫി ആലംപാടി കരസ്ഥമാക്കിയത്. കേരളത്തിൽ പേരെടുത്ത നിരവധി മെൻ്റലിസ്റ്റുകൾ ഉണ്ടെങ്കിലും മദ്രസ അധ്യാപകനായി സേവനം ചെയ്യുന്ന ഒരു വ്യക്തി മെന്റലിസ്റ്റ് ആവുന്നത് ആദ്യമാണ്. വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന ലാംഗ്വേജ് അക്കാദമി എന്ന സ്ഥാപനത്തിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്നു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ബിരുദവും, ടി.എസ്.എസ്.ആർ കൗൺസിലിന് കീഴിൽ കൗൺസിലിങ്ങിൽ ഡിപ്ലോമയും മുഹിമ്മാത്ത്, മർകസു സഖാഫതി സുന്നിയയിൽ നിന്ന് മത ബിരുദവും നേടിയ ഇദ്ദേഹം നിലവിൽ മൗലാന ആസാദ് നാഷണൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ സൈക്കോളജി ബിരുദവും പഠിച്ചു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം എറണാകുളം അങ്കമാലിയിൽ വച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ആർമി ഓഫീസർ (റിട്ട.) മേജർ രവിയിൽ നിന്നും റെക്കോർഡ് സർട്ടിഫിക്കറ്റും ബ്രാൻഡ് കിംഗ് മുകേഷ് എം നായരുടെ കയ്യിൽ നിന്ന് മെഡലും ഏറ്റുവാങ്ങി. മുസ്ലിം ഓർഫനേജ് കാസർകോട് ജില്ലാ പ്രസിഡണ്ട് എസ്.എ അബ്ദുൽ ഹമീദ് മുസ്ലിയാർ ആലംപാടിയുടെയും ബന്തടുക്ക പടുപ്പ് സ്വദേശി ഖദീജയുടെയും മകനാണ്.
Post a Comment