(www.kl14onlinenews.com)
(11-Dec-2024)
നീലേശ്വരം:
നീലേശ്വരം പ്രസ് ഫോറം ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
നീലേശ്വരം പ്രസ്സ് ഫോറം അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ ഷോപ്സ് ആൻഡ് കമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൽസലാം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു.പ്രസ്സ് ഫോറം പ്രസിഡൻറ് സേതു ബങ്കളം അധ്യക്ഷനായി. സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതവും വൈസ് പ്രസിഡണ്ട് രാഘവൻ ചോനമാടത്ത് നന്ദിയും പറഞ്ഞു. പ്രസ് ഫോറം അംഗങ്ങളെയും കുടുംബാംഗങ്ങളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കുന്നതിനുള്ള അപേക്ഷ ഫോറം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറി.
إرسال تعليق