(www.kl14onlinenews.com)
(18-Dec-2024)
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി.
നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിയതായി മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
മുറിയിൽ ഒപ്പം താമസിച്ചിരുന്ന സഹപാഠികൾ സംഭവസമയം ക്ലാസിൽ പോയതായിരുന്നു. അസുഖത്തെ തുടർന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്നാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ചയാണ് ലക്ഷ്മി ഒടുവിൽ കോട്ടയത്തെ വീട്ടിലെത്തിയത്. മരിക്കുന്നതിന് തലേദിവസം വരെ വീട്ടിലേക്ക് വിളിച്ചിരുന്നു. മരണത്തിന് ആരും കാരണക്കാരല്ല എന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ ലക്ഷ്മിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിക്കുകയാണ്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുള്ളത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Post a Comment