കെഎസ്ആർടിസി ബസിലേക്ക് കാറിടിച്ച് കയറി,​ അഞ്ചു പേർക്ക് ദാരുണാന്ത്യം,​ അപകടത്തിൽപെട്ടത് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

(www.kl14onlinenews.com)
(02-Dec-2024)

കെഎസ്ആർടിസി ബസിലേക്ക് കാറിടിച്ച് കയറി,​ അഞ്ചു പേർക്ക് ദാരുണാന്ത്യം,​ അപകടത്തിൽപെട്ടത് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

ആലപ്പുഴയിൽ വാഹനാപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ആലപ്പുഴ കളർകോടാണ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചത്. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

വണ്ടാനം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

കോഴിക്കോട്, കണ്ണൂർ, ചേർത്തല, ലക്ഷദ്വീപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് എന്നാണ് ആദ്യം ലഭിക്കുന്ന വിവരങ്ങൾ,

Post a Comment

Previous Post Next Post