(www.kl14onlinenews.com)
(11-Dec-2024)
ആലിയ സീനിയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച കാസർകോട് സഹോദയ കബഡി ചാമ്പ്യൻഷിപ്പിൽ ശ്രീ ഭഗവതി സ്കൂൾ ചാമ്പ്യന്മാർ
പരവനടുക്കം: ആലിയ സീനിയർ സെക്കൻഡറി സ്കൂൾ ആദിത്യമരളിയ കാസർഗോഡ് ജില്ലാ സഹോദയ കബഡി ചാമ്പ്യൻഷിപ്പ് കാസർഗോഡ് ജില്ല ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ കബഡി താരം ജഗദീഷ് കുമ്പള മത്സരാർത്ഥികളുമായി സംവദിച്ചു.
11 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ശ്രീ ഭഗവതി സ്കൂൾ ചാമ്പ്യന്മാരായി, സെൻറ് മേരീസ് സ്കൂൾ വോർക്കാടി, സ്റ്റെല്ല മേരീസ് പടന്നക്കാട് എന്നിവർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഭാഗത്തിൽ യഥാക്രമം റണ്ണേഴ്സ് അപ്പ്മാരായി.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ പി.റ്റി.എ പ്രസിഡണ്ട് ഖലീലുള്ള സി. എം. എസ് അധ്യക്ഷനായ യോഗത്തിൽ, ആലിയ മാനേജിങ് കമ്മിറ്റി സി.ഒ.ഒ. അബ്ദുൽ റഹീം, ആലിയ ഇൻറർനാഷണൽ അക്കാദമി പ്രിൻസിപ്പൽ മുഹമ്മദ് അലി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉദയകുമാർ എന്നിവരുടെ ആശംസാ പ്രസംഗങ്ങളും നേർന്നു സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ രജനിമോൾ സി.വി സ്വാഗതവും സ്കൂൾ പാർലമെന്റ് മെമ്പർ അസ്മിൽ അറക്കൽ നന്ദിയും പ്രകാശിപ്പിച്ചു.
വൈകിട്ട് നടന്ന സമാപന ചടങ്ങിൽ വിജയികൾക്ക് മാനേജിങ് കമ്മറ്റി പ്രതിനിധികളും ഭാരവാഹികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
മത്സരത്തിന്റെ മികച്ച കളിക്കാരായി സ്റ്റെല്ലാ മേരീസ് പടന്നകാടിന്റെ ദിവ്യശ്രീയും ശ്രീ ഭഗവതിയുടെ പ്രതീഷ് ഷെട്ടിയെയും തെരഞ്ഞെടുത്തു.
നാഷണൽ കബഡി റഫറി സുരേഷ് കുതിരക്കോട്, സ്റ്റേറ്റ് റഫറി ബാബു എന്നിവർ മത്സരം നിയന്ത്രിച്ചു.
Post a Comment