ടിപി വധക്കേസിലെ പ്രതി കൊടി സുനിയ്ക്ക് ഒരു മാസത്തേക്ക് പരോൾ; ജയിൽ നിന്നും പുറത്തിറങ്ങി

(www.kl14onlinenews.com)
(30-Dec-2024)

ടിപി വധക്കേസിലെ പ്രതി കൊടി സുനിയ്ക്ക് ഒരു മാസത്തേക്ക് പരോൾ; ജയിൽ നിന്നും പുറത്തിറങ്ങി
ടിപി വധക്കേസിലെ പ്രധാന പ്രതിയായ കൊടി സുനിതയ്ക്ക് ഒരു മാസത്തെ പരോൾ. പരോൾ ലഭിച്ച കൊടി സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മയുടെ അപേക്ഷയിലാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ ലഭിച സുനി ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങി.

മനുഷ്യാവകാശ കമ്മീഷനാണ് കൊടി സുനിയുടെ അമ്മ പരോൾ ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു.

എന്നാൽ പൊലീസിൻ്റെ റിപ്പോർട്ട് എതിരായിട്ടും ജയിൽ ഡിജിപി പരോൾ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ച കൊടി സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്.

ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് കൊടി സുനി.

Post a Comment

Previous Post Next Post