(www.kl14onlinenews.com)
(14-Dec-2024)
ആലിയ പൂർവ്വ വിദ്യാർത്ഥി സമ്മേളനം,
കാസർകോട് :
ഉത്തര കേരളത്തിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് 1941 സ്ഥാപിതമായ വിദ്യഭ്യാസ പ്രസ്ഥാനമാണ് ആലിയ. അറബി, ഇംഗ്ലീഷ്, ഉർദു ഭാഷാ പഠനത്തിനും ധാർമ്മിക വിദ്യഭ്യാസത്തിനും ഊന്നൽ നൽകിയായിരുന്നു ആലിയയുടെ പാഠ്യപദ്ധതി. ഉത്തര കേരളത്തിൽ മുസ്ലീം സ്ത്രീകൾക്കായി ആദ്യമായി വിദ്യഭ്യാസ സ്ഥാപനമാരംഭഭിച്ചതും ആലിയയാണ്.
എഴുത്തുകാർ, പ്രഭാഷകർ, അധ്യാപകർ, നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങളെ ആലിയ സംഭാവന ചെയ്തിട്ടുണ്ട്.
ആലിയ സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അൽ-ആലിയ അലുംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർഥി സമ്മേളനം 2024 ഡിസംബർ 14,15 തീയതികളിലായി പരവനടുക്കം ആലിയ കാമ്പസിൽ വെച്ച് നടക്കും. 14 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് 1941 മുതൽ ആലിയയിൽ വിദ്യ പകർന്നു നൽകിയ വ്യത്യസ്ത കാലഘട്ടത്തിലെ പൂർവ്വ അധ്യാപകരുടെ സംഗമം നടക്കും. വൈകുന്നേരം 4 മണിക്ക് സമ്മേളന ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കും. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, സി.ടി അഹമ്മദലി, ഡോ. ഹബീബുറഹ്മാൻ, കെ.വി അബൂബക്കർ ഉമരി, സി.എച്ച് അബ്ദുറഹീം എന്നിവർ സംസാരിക്കും. വൈകുന്നേരം 6.30ന് നടക്കുന്ന അക്കാദമിക് മീറ്റ് ശാന്തപുരം അൽ-ജാമിഅ അൽ-ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് ഉദ്ഘാടനം ചെയ്യും. ഐ.ഇ.സി.ഐ കേരള സി.ഇ.ഒ ഡോ. ബദീഉസ്സമാൻ, പ്രബോധനം സീനിയർ സബ് എഡിറ്റർ സദറുദ്ദീൻ വാഴക്കാട് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. രാത്രി 9 മണി മുതൽ കൾച്ചറൽ പ്രോഗ്രാമുകൾ നടക്കും.
15 ഞായറാഴ്ച രാവിലെ 9 മണിക്ക് ആലിയ കോളേജ്, ബനാത്ത്, മദ്രസ പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധി സംഗമം സമാന്തരമായി നടക്കും. 11 മണിക്ക് നടക്കുന്ന പ്രൊജക്ട് പ്രഖ്യാപനത്തോടെ സമ്മേളനം സമാപിക്കും. ആലിയ മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി എഞ്ചിനീയർ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യും. റിട്ട. ഡി.വൈ.എസ്.പി സി.എ അബ്ദുൽ റഹീം, അലുംനി ഭാരവാഹികൾ എന്നിവർ സംസാരിക്കും.
സമ്മേളനത്തിന്റ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല പ്രബന്ധ, കവിതാ രചനാ മത്സരത്തിലെ വിജയികൾക്കുള്ള ക്യാഷ് പ്രൈസും ഉപഹാരവും അക്കാദമിക് മീറ്റിൽ വെച്ച് വിതരണം ചെയ്യും.
വാർത്താ സമ്മേളനത്തിൽ
ബദറുൽ മുനീർ (വൈസ് ചെയർമാൻ സംഘാടക സമിതി)
യു. അബ്ദുസ്സലാം (പ്രസിഡൻ്റ് ആലിയ അലുംനി അസോസിയേഷൻ)
ടി.പി ഇല്ല്യാസ് (ജനറൽ സെക്രടറി ആലിയ അലുംനി അസോസിയേഷൻ)
ശറഫുദ്ദീൻ പി (ജനറൽ കൺവീനർ സംഘാടക സമിതി)
സി.എം.എസ് ഖലീലുല്ലാഹ് (കൺവീനർ സംഘാടക സമിതി)
പി.കെ അബ്ദുല്ല (കൺവീനർ സംഘാടക സമിതി)
Post a Comment