(www.kl14onlinenews.com)
(13-Dec-2024)
തിരുവനന്തപുരം∙ ആര്യനാട് നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ബസിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്. ആര്യനാട് അമൃത കൈരളി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലരയ്ക്കാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികളുടെ പരുക്ക് ഗുരുതരമല്ല. ഇവര്‍ക്ക് ആര്യനാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി
إرسال تعليق