(www.kl14onlinenews.com)
(02-Nov-2024)
പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലു മരണം. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരണപ്പെട്ടത്. വള്ളി, റാണി എന്ന രണ്ടു സ്ത്രീകളും, ലക്ഷ്മണൻ എന്നു പേരുള്ള രണ്ടു പുരുഷന്മാരുമാണ് മരണപ്പെട്ടത്. ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് ട്രെയിനാണ് തട്ടിയത്. ഭാരതപ്പുഴ മുറിച്ചുകടക്കുന്ന 'കൊച്ചിൻ' പാലത്തിനു മുകളിൽവച്ചാണ് അപകടം ഉണ്ടായതായത്.
റെയിൽവേ ട്രാക്കിലെ മാലിന്യം നീക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾ പുഴയിലേക്ക് വീണെന്നാണ് വിവരം. അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ പുഴയിൽ പരിശോധന തുടരുകയാണ്.
റെയിൽവേയിൽ കരാർ ജീവനക്കാരാണ് മരണപ്പെട്ട നാലുപേരും. ഇവർ
തമിഴ്‌നാട് വിഴിപുരം സ്വദേശികളാണ്. ട്രാക്കിൽ നിന്നു മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ പെട്ടന്ന് ട്രെയിൻ വരികയായിരുന്നു. വൈകീട്ട് മുന്നു മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
Post a Comment