രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും; റോഡ് ഷോയില്‍ താരമായി സന്ദീപ്

(www.kl14onlinenews.com)
(16-November -2024)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും; റോഡ് ഷോയില്‍ താരമായി സന്ദീപ്
പാലക്കാട്: ബിജെപി വിട്ടെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാരിയര്‍ പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥിയുടെ ജീപ്പില്‍ ഒപ്പമുണ്ടായിരുന്ന സന്ദീപ് വാര്യര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപിയുടെ ആയിരക്കണക്കിന് വോട്ടുകള്‍ കൈപ്പത്തി ചിഹ്നത്തില്‍ ലഭിക്കും. തന്നെ കോണ്‍ഗ്രസ് സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ബിജെപി പരാജയപ്പെടുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കേവലം അസംബ്ലി ജയം മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും മതേതരത്വത്തിന്റെ ആധികാരിക ജയമാണ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നിലപാട് മാറ്റി ഒരാള്‍ മതേതര ചേരിയോടൊപ്പം നിലയുറപ്പിക്കുന്നത് അതിന് ഉദാഹരണമാണ്. ഇത് സന്ദീപില്‍ ഒതുങ്ങില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു

ജനാധിപത്യ ചേരിയിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. വര്‍ഗീയതയില്‍ നിന്ന് ആര് പുറത്തുവരുന്നതും നാടിന് നല്ലതാണെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു.

Post a Comment

Previous Post Next Post