(www.kl14onlinenews.com)
(12-November -2024)
കാസര്‍കോട് ജി.എച്ച്.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം;
കാസര്‍കോട്: നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ തീരുമാനിച്ചു. ഡിസംബര്‍ 27 മുതല്‍ ജനുവരി 26 വരെ ഒരു മാസം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുക.
വീണ്ടും പ്രവേശനോത്സവം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം, കലാ കായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, സര്‍ഗ്ഗ സായാഹ്നം, ഫുഡ്, മെഹന്ദി ഫെസ്റ്റ് മെഗാ മ്യൂസിക്കല്‍ ഇവന്റ് എന്നിവ സംഘടിപ്പിക്കും. സ്‌കൂളിന്റെ ചരിത്രം അനാവരണം ചെയ്യുന്ന സോവനീര്‍, ഡോക്യൂമെന്ററി എന്നിവയും പുറത്തിറക്കും.
ഒ.എസ്.എയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം 101 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.
വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി.എ നെല്ലിക്കുന്ന് സ്വഗതം പറഞ്ഞു. ട്രഷറര്‍ സി.കെ അബ്‌ദുല്ല ചെര്‍ക്കള, വൈസ് പ്രസിഡണ്ടുമാരായ ഹനീഫ് നെല്ലിക്കുന്ന്, മൂസ ബി.ചെര്‍ക്കള, സി.എ മുഹമ്മദ് ചെര്‍ക്കള, എ.എസ് മുഹമ്മദ് കുഞ്ഞി, ഷാഫി പാറക്കട്ട, മഹമൂദ് വട്ടയക്കാട്, കെ.എച്ച് മുഹമ്മദ്, താഹിറ എം, ശ്രീജ സുനില്‍, ഗിരിധര്‍ രാഘവന്‍, അബൂബക്കര്‍ തുരുത്തി, ഫസീല അബ്‌ദുല്ല, അനീസ എ.എച്ച്, കെ.വേണു ഗോപാല്‍, മുഹമ്മദ് മുബാറക്ക്, സി.എച്ച് അബ്‌ദുല്ല കുഞ്ഞി, നിയാസ് ജസ്‌മാന്‍, വിജയചന്ദ്രന്‍, ഹീരാ ദേവി എന്നിവര്‍ സംസാരിച്ചു. ഷുക്കൂര്‍ തങ്ങള്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു, ഹെഡ് മിസ്‌ട്രസ്സ് എ.ഉഷ (രക്ഷാധികാരികള്‍) എന്‍.എ അബൂബക്കര്‍ (ചെയര്‍മാന്‍) കെ.ജയചന്ദ്രന്‍, അഡ്വ. പി.വി ജയരാജന്‍, ടി.പി ഇല്ല്യാസ് (വൈസ് ചെയര്‍മാന്‍മാര്‍) ഷാഫി എ.നെല്ലിക്കുന്ന്‌് (ജനറല്‍ കണ്‍വീനര്‍) ഹാരിസ് സിറ്റി ചപ്പല്‍, ശ്രീജ സുനില്‍, ഹമീദ് കാവില്‍, മാഹിന്‍ കോളിക്കര (കണ്‍വീനര്‍മാര്‍) ട്രഷറര്‍ സി.കെ അബ്‌ദുല്ല ചെര്‍ക്കള. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
Post a Comment