മുഖ്യമന്ത്രി ഉണങ്ങി ദ്രവിച്ച 'തലയില്ലാത്ത തെങ്ങ്'; മറുപടിയുമായി പി വി അൻവർ

(www.kl14onlinenews.com)
(10-November -2024)

മുഖ്യമന്ത്രി ഉണങ്ങി ദ്രവിച്ച 'തലയില്ലാത്ത തെങ്ങ്'; മറുപടിയുമായി പി വി അൻവർ
മുഖ്യമന്ത്രിയുടെ വാപോയ കോടാലി പരാമര്‍ശത്തിന് മറുപടിയുമായി പി.വി.അന്‍വര്‍ എം.എൽ.എ. വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്നും നവംബർ 23 ന് അത് മുഖ്യമന്ത്രി മനസ്സിലാക്കുമെന്നും പിവി അൻവർ പറഞ്ഞു. ചേലക്കരയിലെ ജനങ്ങൾ വോട്ടു ചെയ്യുന്നത് പിണറായിസത്തിനെതിരെയായിരിക്കുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രിയെന്നും ചേലക്കരയില്‍ സിപിഎമ്മിൻ്റെ പകുതി വോട്ടുകള്‍ പോകുമെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.

എൽഡിഎഫിൻ്റെ പ്രചാരണ ബോർഡുകളിൽ മുക്യമന്ത്രിയുടെ ഒരു ഫോട്ടോ പോലും പ്രദർശിപ്പിച്ചിട്ടില്ലെന്നും ഇത് വോട്ട് നഷ്ടമാകുമെന്ന ഭയത്താലാണെന്നും അൻവർ കുറ്റപ്പെടുത്തി

മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത് മണ്ഡലത്തിലുടനീളം സിപിഎമ്മിൻ്റെ സ്ഥാനാര്‍ഥിക്ക് വേണ്ടി എഴുതിയിട്ടുള്ള ചുമരെഴുത്തുകളിലും പോസ്റ്ററുകളിലും ഒരു സ്ഥലത്ത് പോലും ഇടതുപക്ഷ നേതൃത്വം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ചില്ല. മുഖ്യമന്ത്രിക്ക് അതിപ്പോഴും മനസ്സിലാകുന്നില്ല. അദ്ദേഹം ഇവിടെ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഒരു ഉപതിരഞ്ഞെടുപ്പിന് വാര്‍ഡ് വാര്‍ഡാനന്തരം ഒരു മുഖ്യമന്ത്രി കയറിയിറങ്ങുന്ന സ്ഥിതിയാണ് ചേലക്കരയില്‍. എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്. വായില്ലെങ്കില്‍ നമുക്ക് നോക്കാം. നവംബർ 23-ാം തീയതി തിരഞ്ഞെടുപ്പ്ഫലം വരുമ്പോള്‍ കാണാം. കോടാലി മൂര്‍ച്ചയില്ലെങ്കിലും കോടാലിയായിട്ടു തന്നെയാണ് ഉപയോഗിക്കുന്നത്. അത് മറ്റൊരാവശ്യത്തിന് ഉപയോഗിക്കില്ല. മുഖ്യമന്ത്രിയുടെ ഫോട്ടോ കണ്ടാല്‍ വോട്ട് നഷ്ടപ്പെടുമെന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിന് ചേലക്കരയിലുണ്ടായിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഉണങ്ങിദ്രവിച്ച ഒരു തലയില്ലാത്ത തെങ്ങായിട്ടുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിട്ടില്ല." പി.വി.അൻവർ പറഞ്ഞു.

Post a Comment

Previous Post Next Post