(www.kl14onlinenews.com)
(15-November -2024)
ആലപ്പുഴ: ആത്മകഥ വിവാദത്തില്‍ ഇപി ജയരാജനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അത് യുഡിഎഫിനെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും പിണറായി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പ്രളയം വന്നപ്പോള്‍ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെതിരെ കോണ്‍ഗ്രസ് മിണ്ടിയില്ല. വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്തു. എന്നാല്‍, കേന്ദ്രം മറ്റു സംസ്ഥങ്ങളക്ക് സഹായം നല്കി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മള്‍ എന്താ ഇന്ത്യക്ക് പുറത്തുള്ളവര്‍ ആണോയെന്നും പിണറായി വിജയന്‍ ചോദിച്ചു.
വലതു പക്ഷ മധ്യമങ്ങളും ചര്‍ച്ചക്കരും പറഞ്ഞ് കേരളം കൊടുത്ത് കള്ള കണക്ക് ആണെന്ന്. ഇതാണോ നാടിന് വേണ്ടിയുള്ള മാധ്യമ പ്രവര്‍ത്തനമെന്നും പിണറായി വിമര്‍ശിച്ചു.ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
إرسال تعليق