(www.kl14onlinenews.com)
(29-November -2024)
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അകമ്പടി നല്‍കുന്ന വനിതാ കമാന്‍ഡോയുടെ ചിത്രം പങ്കുവെച്ച് ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണാവത്ത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് കങ്കണ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രം സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായി കഴിഞ്ഞു. വനിതാ ശാക്തീകരണത്തിന്റെ ഉത്തമോദാഹരണമാണ് ഇതെന്ന് പലരും അഭിപ്രായം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഈ കമാന്‍ഡോയുടെ പേരോ ജോലി ചെയ്യുന്ന വിഭാഗത്തെ കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.
പ്രധാനമന്ത്രിക്കും മുന്‍പ്രധാനമന്ത്രിമാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും സുരക്ഷയൊരുക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി.) അംഗമാകാം നരേന്ദ്ര മോദിക്കൊപ്പമുള്ളതെന്നാണ് പലരും കമന്റ് ചെയ്തത്.
Post a Comment