സുമൈറയ്ക്ക് കൂട്ടായി കുഞ്ഞനുജനെ വരവേറ്റ് രോഹിത് ശർമയും റിതികയും

(www.kl14onlinenews.com)
(16-November -2024)

സുമൈറയ്ക്ക് കൂട്ടായി കുഞ്ഞനുജനെ വരവേറ്റ് രോഹിത് ശർമയും റിതികയും
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സജ്‌ദെയ്ക്കും ആൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ചയാണ് രണ്ടെമത്തെ കുട്ടിയെ ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചത്. 2015ലാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾക്ക് സുമൈറ എന്ന മകളുമുണ്ട്.

സന്തോഷ വാർത്ത സോഷ്യൽ മീഡിയിയലൂടെ രോഹിത് പങ്കുവച്ചിട്ടുണ്ട്. നവംബർ 22ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം രോഹിതിന് വ്യക്തിപരമായ കാരണങ്ങളാൽ നഷ്ടമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞ് ജനിച്ച വിവരം പുറത്തുവരുന്നത്

അതേസമയം, കുഞ്ഞ് ജനിച്ചതോടെ രോഹിത് ഓസ്ട്രേലിയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കുഞ്ഞ് ജനിച്ചതിനാൽ രോഹിതിന് പരമ്പര ആരംഭിക്കുന്നതിനു മുൻപ് ഓസ്‌ട്രേലിയയിൽ പരിശീലനത്തിലുള്ള ടീമിനൊപ്പം ചേരാനാകുമെന്നാണ് സൂചന.

Post a Comment

أحدث أقدم