സ്നേഹത്തിൻ്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെ; പ്രതികരണവുമായി കെ സുരേന്ദ്രൻ

(www.kl14onlinenews.com)
(16-November -2024)

സ്നേഹത്തിൻ്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെ; പ്രതികരണവുമായി കെ സുരേന്ദ്രൻ

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സന്ദീപിൻ്റെ ഇറങ്ങിപ്പോക്ക് ബിജെപിയിൽ ഒരു ചലനവുമുണ്ടാക്കാൻ പോകുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.

'പരാജയപ്പെടാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞു എന്നത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു നാടകം കാണിക്കുന്നത്. കസേര കിട്ടിയില്ല എന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയിരിക്കുന്നത്. സ്നേഹത്തിൻ്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെ എന്ന് ആശംസിക്കുകയാണ്." സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ സുധാകരനും സതീശനും എല്ലാ ആശംസകളെന്നും സുരേന്ദ്രൻ പരിഹസിച്ചു. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

"സന്ദീപ് വാര്യർ കോൺ​ഗ്രസിൽ ചേരാൻ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോൺ​ഗ്രസിൽ ചേർത്തത്. പാലക്കാട്ടെ വോട്ടർമാർക്ക് അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു. ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതൊരു അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിക്ക് അകത്തോ ഇതൊരു ചലനവും ഉണ്ടാക്കുന്നില്ല.

സന്ദീപിനെതിരെ നേരത്തെയും പാര്‍ട്ടി നടപടിയെടുത്തതാണ്. ആ നടപടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതു കൊണ്ടൊന്നുമായിരുന്നില്ല. എല്ലാവര്‍ക്കുമറിയാം. ഞാന്‍ ആ നടപടിയുടെ കാര്യങ്ങള്‍ അന്ന് പുറത്തുപറയാതിരുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടി പുലര്‍ത്തേണ്ട സാമാന്യമര്യാദയുടെ പേരില്‍ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും എല്ലാ ആശംസകളും നേരുകയാണ്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുന്നു. സന്ദീപ് വാര്യരെ മുറുകെപിടിക്കാന്‍ ഞാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുകയാണ്. സന്ദീപ് വാര്യരുടെ കൈ ഉറപ്പിച്ചു പിടിക്കണം."

"ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം മണക്കുന്നു. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. കോണ്‍ഗ്രസ് ഈ കാര്യങ്ങള്‍ ഒക്കെ ശരിയായി മനസ്സിലാക്കിവരുമ്പോഴേക്കും അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും. സതീശനും സുധാകരനും എല്ലാ ആശംസകളും നല്‍കുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കണം. സ്‌നേഹത്തിൻ്റെ കടയില്‍ വലിയ വലിയ കസേരകള്‍ ലഭിക്കട്ടെ.' കെ.സുരേന്ദ്രൻ പറഞ്ഞു
[16/11, 4:34 pm] Kl14onlinenews: ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്‌ടറി'; രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ

കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ്. അഭിപ്രായം പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ല. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്.

അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല. സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.

സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു

പാർട്ടിയെ പ്രതിരോധിക്കാൻ വേണ്ടി സകല സാധ്യതകളും താൻ ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നിട്ടു കൂടിയും ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. തന്റെ കോൺഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്നും സന്ദീപ് പറഞ്ഞു.

ബലിദാനികളുടെ ഫോട്ടോ വെച്ച് പാർട്ടി തന്നെ വേട്ടയാടി. ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി.

ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണം. എന്തുകൊണ്ട് മുതിർന്ന അഭിഭാഷകരാരും കേസിൽ സുപ്രീംകോടതിയിൽ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവൻ നേരവും ഇത്തരം വെറുപ്പ് ഉത്‌പാദിപ്പിക്കുന്ന ഫാക്ടറിയിൽനിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് താനെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നത്. കോൺഗ്രസ് നേതാക്കളെ സാക്ഷിയാക്കി പാലക്കാട്ടെ വേദിയിൽ വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

നേരത്തെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് ഈ നീക്കം.

കുറച്ചുനാളായി ബിജപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കോൺഗ്രസ് ക്യാമ്പിലെത്തിയത്. നവംബര്‍ 20നാണ് പാലക്കാട്ട് വോട്ടെടുപ്പ് നടക്കുന്നത്.

രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നി‍ര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്

Post a Comment

Previous Post Next Post