തെരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ ആറിന് വയനാട്ടിലെത്തും

(www.kl14onlinenews.com)
(31-October -2024)

തെരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ ആറിന് വയനാട്ടിലെത്തും
വയനാട്: വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന് മണ്ഡലത്തില്‍. മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കുക. വരുന്ന ആറാം തീയതി കല്‍പ്പറ്റയിലും മുക്കത്തും എടവണ്ണയിലും ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥന നടത്തുന്ന റാലിയും എല്ലാ മണ്ഡലങ്ങളിലും ഉണ്ടാകും. സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചരണ യാത്ര കഴിഞ്ഞദിവസം മുതല്‍ തുടങ്ങി.

ബിജെപി സ്ഥാനാര്‍ഥി നവ്യാ ഹരിദാസ് വണ്ടൂര്‍ , നിലമ്പൂര്‍ മണ്ഡലങ്ങളിലാണ് ഇന്നത്തെ പ്രചരണം നടത്തിയത്.നവ്യക്കുവേണ്ടി പ്രചാരണം നടത്താന്‍ രണ്ടാം തീയതി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാലിന് മുന്‍കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ ഏഴിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവരും ജില്ലയില്‍ എത്തുന്നുണ്ട്.

പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി മടങ്ങിയതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ ആവേശത്തില്‍ ആണ്. നേതാക്കളുടെ ഭവന സന്ദര്‍ശനം അടക്കമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വീടുകയറി പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്ന ദൗത്യമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തുന്നത്. അടുത്ത മൂന്നാം തീയതി പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ വീണ്ടും പ്രചാരണത്തിന് എത്തും എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post