പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബർ 20ന്

(www.kl14onlinenews.com)
(04-November -2024)

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബർ 20ന്
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ന് നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.

തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരളം, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മാറ്റിയത്. അതേസമയം, ചേലക്കരയിലേയും വയനാട്ടിലേയും തിരഞ്ഞെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം 13-ന് തന്നെ നടക്കും.

തിരഞ്ഞെടുപ്പ് തീയതി മാറ്റത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. അതേസമയം തിരഞ്ഞെടുപ്പ് മാറ്റം പ്രഖ്യാപിച്ചത് വൈകിപ്പോയെന്നും കുറച്ചുകൂടെ നേരത്തെ തീരുമാനം എടുക്കാമായിരുന്നുവെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയ്യതി മാറ്റണമെന്ന ആവശ്യവുമായി നേരത്തെ വിവിധ മുന്നണികൾ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി, എൽ.ഡി.എഫ് നേതാക്കളാണ് ആവശ്യവുമായി രംഗത്തെത്തിയിരുന്നത്.

കല്‍പാത്തി രഥോത്സവത്തിൻ്റെ ആദ്യദിനമാണ് നവംബര്‍ 13. ഈ കാരണം ചൂണ്ടിക്കാട്ടി നവംബര്‍ 13,14,15 തീയ്യതികളില്‍ വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു.

ജില്ലയിലെ ജനങ്ങൾ ഒന്നടങ്കം ഭാഗമാകുന്ന പ്രധാന ആഘോഷമായതിനാ തന്നെ ഈ ദിനം വോട്ടെടുപ്പ് നടക്കുന്നത് പോളിംഗിനെ ബാധിക്കുമെന്നായിരുന്നു മുന്നണികളുടെ വിലയിരുത്തൽ. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ് കല്‍പാത്തി. മാത്രവുമല്ല അവിടങ്ങളില്‍ നിരവധി പോളിങ് ബൂത്തുകളുമുണ്ട്.

Post a Comment

أحدث أقدم