ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മാനവ സഞ്ചാരം നവംബർ 16 ശനിയാഴ്ച കാഞ്ഞാങ്ങാട് നിന്ന് ആരംഭിക്കും

(www.kl14onlinenews.com)
(14-November -2024)

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;
മാനവ സഞ്ചാരം നവംബർ 16 ശനിയാഴ്ച കാഞ്ഞാങ്ങാട് നിന്ന് ആരംഭിക്കും
കാഞ്ഞാങ്ങാട് : സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണര്‍ത്തലും ലക്ഷ്യമിട്ട് എസ് വൈ എസ് സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം നാളെ കാസര്‍കോഡ് നിന്ന് ആരംഭിക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന യാത്ര ഡിസംബര്‍ 1 ന് തിരുവനന്തപുരത്ത് സമാപിക്കും. ശനിയാഴ്ച വൈകിട്ട് 4ന് കാഞ്ഞങ്ങാട് പുതിയ കോട്ട മസ്ജിദ് പരിസരത്തു നിന്നാംരംഭിക്കുന്ന ബഹുജന സൗഹൃദ നടത്തത്തില്‍ മത -സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ അണി നിരക്കും. സ്‌നേഹവും സാഹോദര്യവും കുറയുന്ന സമൂഹം ദുര്‍ബലമാകുകയും അത് അപകടകരമായ ചലനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമൂഹത്തില്‍ ഊഷ്മളമായ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വര്‍ഗീയ വിഭജന ആശയങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ലക്ഷ്യമിട്ടാണ് മാനവ സഞ്ചാരം നടക്കുന്നത്. മാനവ സൗഹൃദം ആഗ്രഹിക്കുന്ന എല്ലാവരും സൗഹൃദ നടത്തത്തില്‍ പങ്കാളികളാകും.
മാനവ സഞ്ചാരത്തിന്റെ മുന്നോടിയായി 6000 ഗ്രാമങ്ങളില്‍ സൗഹൃദ ചായ എന്ന പേരില്‍ സൗഹൃദ സംഗമങ്ങള്‍ നടന്നു.
250 ലധികം ജനസമ്പര്‍ക്ക പരിപാടികള്‍, വിവിധ വിഭാഗത്തില്‍ പെടുന്നവരുമായി 150 ലേറെ കൂടിക്കാഴ്ചകള്‍, 130ലധികം വരുന്ന വ്യത്യസ്ത സന്ദര്‍ശനങ്ങള്‍, 16 മാനവസംഗമങ്ങള്‍, 125 സ്‌നേഹ സമ്പര്‍ക്ക പരിപാടികള്‍, വൈവിധ്യമാര്‍ന്ന സാന്ത്വന സംരംഭങ്ങള്‍ എന്നിവ നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചരിത്ര സ്ഥലങ്ങള്‍, തൊഴില്‍ ശാലകള്‍, വ്യവസായ കേന്ദ്രങ്ങള്‍, ചേരിപ്രദേശങ്ങള്‍, ആശുപത്രികള്‍, വയോജന കേന്ദ്രങ്ങള്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ള സംവിധാനങ്ങളും സംരഭങ്ങളുമായുള്ള സമ്പര്‍ക്ക പരിപാടികളും സാംസ്‌കാരിക നായകര്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യകാരന്‍മാര്‍, വ്യവസായികള്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മതനേതാക്കള്‍, യുവജന സംഘടന പ്രതിനിധികള്‍, ആക്ടിവിസ്റ്റുകള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുമായുള്ള സ്‌നേഹ സംവാദവും മാനവ സഞ്ചാരത്തിന്റെ ഭാഗമായി നടക്കും.
യാത്രയുടെ മുന്നോടിയായി 16ന് രാവിലെ 6 മണിക്ക് ഒമ്പത് സോണുകളില്‍ ഏളി ബേഡ്‌സ് ഒരുക്കിയിട്ടുണ്ട്. എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ നേതൃത്വ നല്‍കും.
രാവിലെ 9.30ന് യുവജന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാസര്‍കോട് ചന്ദ്രഗിരി ജംക്ഷന് സമീപമുള്ള സിഗ്‌നേചര്‍ മെട്രോ ഹോട്ടലില്‍ ടേബിള്‍ ടോക്ക് നടക്കും. 11 മണിക്ക് പ്രഫഷണല്‍ മേഖലയിലുള്ള പ്രമുഖര്‍ ഒത്തു കൂടുന്ന ടേബിള്‍ ടോക്ക് അതേ സ്ഥലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
12.30ന് കസര്‍കോഡ് പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന മീഡിയ വിരുന്നില്‍ ജാഥാ നായകന്‍ മീഡിയ പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്യും.  ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ പ്രാസ്ഥാനിക സംഗമം നടക്കും. 3.30ന്  നടക്കുന്ന സൗഹൃദ ചായയില്‍ പ്രമുഖര്‍ പങ്കാളികളാകും. വൈകിട്ട് 5ന്  തെക്കേപുറത്ത്  നടക്കുന്ന മാനവ സംഗമത്തില്‍  പ്രമുഖര്‍ പ്രസംഗിക്കും.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന മാനവ സംഗമത്തില്‍  സമസ്ത വൈ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കേരള നിയമ സഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉത്ഘാടനം ചെയ്യും. കര്‍ണാടക ഭവന നിർമ്മാണം , വഖഫ് - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി  ബി സെഡ് സമീര്‍ അഹ്‌മദ് ഖാന്‍ മുഖ്യാതിഥിയായിരിക്കും. ഡോ.എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി അഭിസംബോധനം നടത്തും. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, റഹ്‌മത്തുള്ള സഖാഫി എളമരം, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി, ഫിര്‍ദൗസ് സുറൈജി സഖാഫി പ്രഭാഷണം നടത്തും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, എ കെ എം അഷ്‌റഫ് എം.എല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സി എച്ച് കുഞ്ഞമ്പു എംഎല്‍എ, എം രാജഗോപാല്‍ എംഎല്‍എ, റവറെന്റ്‌റ് ഫാദര്‍ ജേക്കബ് തോമസ് കാഞ്ഞങ്ങാട്,  സ്വാമി പ്രേമാനന്ദന്‍ ശിവഗിരി മഠം,  ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,  അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, കല്ലട്ര മാഹിന്‍ ഹാജി, കെ പി സതീഷ് ചന്ദ്രന്‍, പി കെ ഫൈസല്‍, എം എ ലത്തീഫ്,  അജിത് കുമാര്‍ ആസാദ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിക്കും. 
കെ.പി ഹുസൈൻ സഅദി കെ.സി റോഡ്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുൽ കരീം ദർബാർ കട്ട,  അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്, ജമാല്‍ സഖാഫി ആദൂര്‍, തായല്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, എ ഹമീദ് ഹാജി, എം ഹമീദ് ഹാജി, വി വി  രമേഷന്‍, ബില്‍ ടെക്ക് അബ്ദുല്ല, എം ഹസൈനാര്‍, ഇകെ കെ പടന്നക്കാട്, അരവിന്ദന്‍ മാണികൊത്ത്, ബശീര്‍ ആറങ്ങാടി, കുഞബ്ദുല്ല ഹാജി പാലായി, ഡോ അബ്ദുല്ല, സുപ്രീം മുഹമ്മദ്, എം ബി അഷ്റഫ്, കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞഹമ്മദ് പാലക്കി, സി അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, ഹകീം ഹാജി കളനാട്, നാസര്‍ ചെര്‍ക്കള , അബ്ദുല്‍ നാസര്‍ പള്ളങ്കോട്, എ അബ്ദുല്‍ റഹ്‌മാന്‍, ഖാദര്‍ മാങ്ങാട് , സി മുഹമ്മദ് കുഞ്ഞി, മദനീയം അബ്ദുല്‍ ലത്തീഫ് സഖാഫി അബ്ദുസ്സത്താര്‍ പഴയകടപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും.

പത്ര സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ 
അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (എസ് വൈ എസ് ജില്ലാ പ്രസിഡന്റ്)
വി.സി അബ്ദുല്ല സഅദി (കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി) 
ബഷീര്‍ മങ്കയം (എസ് എം എ ജില്ല സെക്രട്ടറി) 
മൂസ സഖാഫി കളത്തൂര്‍ (മാനവ സഞ്ചാരം കോര്‍ഡിനേറ്റര്‍ ) 
സിദ്ധീഖ് സഖാഫി ബായാര്‍  (എസ് വൈ എസ് ജില്ല ഓര്‍ഗനൈസിംഗ് പ്രസിഡന്റ്) 
അബ്ദുല്‍ ഹമീദ്  മൗലവി കൊളവയല്‍ (കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ്)
ഷിഹാബുദീന്‍ അഹ്സനി പാണത്തൂര്‍ (എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡന്റ്) 
അബ്ദുല്‍ സത്താര്‍ പഴയ കടപ്പുറം (ജന കണ്‍വീനര്‍ സ്വാഗത സംഘം)
മഹ്‌മൂദ് അംജദി (എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ സെക്രട്ടറി)
ശബീർ ഹസ്സൻ

Post a Comment

Previous Post Next Post