സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

(www.kl14onlinenews.com)
(14-October -2024)

സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

കോഴിക്കോട്; അത്തോളിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോളിയോട്ട്താഴത്താണ് അപകടമുണ്ടായത്. അപകടത്തിൽ 50ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്.

കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബസ്സും കോഴിക്കോടേക്ക് പോവുകയായിരുന്ന മറ്റൊരു ബസ്സുമാണ് കൂട്ടിയിടിച്ചത്. അമിതവേ​ഗമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇരു ബസ്സുകളിലും ഉണ്ടായിരുന്ന എല്ലാവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

​ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും. മറ്റുള്ളവരുടെ സമീപത്തെ സ്വ‌കാര്യ ആശുപത്രികളിലുമാണ് ചികിത്സക്കായെത്തിച്ചത്.

Post a Comment

Previous Post Next Post