മുഖ്യമന്ത്രി ഒരുക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുന്നു': പി.വി അൻവർ

(www.kl14onlinenews.com)
(01-October -2024)

മുഖ്യമന്ത്രി ഒരുക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുന്നു,: പി.വി അൻവർ

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ച് വലിച്ചാലും ആ കെട്ട് വിടാന്‍ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അന്‍വര്‍ പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിലെ ചെറിയവിഭാഗമാണെങ്കില്‍ പോലും ഈ ക്രിമിനല്‍ വത്കരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നാടിന് ഉണ്ടാകുമെന്ന് കണ്ടാണ് താന്‍ രംഗത്തുവന്നതെന്ന് അന്‍വര്‍ പറഞ്ഞു. മുന്‍ എസ്പി സുജുിത് ദാസിന് കേസുകള്‍ ഉണ്ടാക്കാന്‍ വേണ്ടി നിരപരാധികളായ യുവാക്കളെയാണ് കുടുക്കിയത്. അങ്ങനെ സര്‍ക്കാരിന് മുന്നില്‍ കുടുതല്‍ സ്വര്‍ണവും എംഡിഎംഎയും പിടിച്ചെടുക്കുന്നനാകുന്നു. ഇടതുപക്ഷത്തെ ജനത്തില്‍ നിന്ന് അകറ്റിയത് ആഭ്യന്തരവകുപ്പ് പൊലീസുമാണ്. സംസ്ഥാനത്ത് നിരവധി പൊലീസുകാര്‍ എംഡിഎംഎ കച്ചവടക്കാരാണെന്നും അന്‍വര്‍ പറഞ്ഞു.

വടകര പാനൂരിൽ പതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചതുമായി ബന്ധപ്പെട്ട് സംഭവത്തിലും പി.വി അൻവർ ഗുരുതര ആരോപണമുന്നയിച്ചു. പതിനേഴുകാരന്റെ മരണത്തിനു പിന്നിൽ മയക്കുമരുന്ന് ലോബിയാണെന്നും പോലീസിന് കുടുംബം പരാതി നൽകിയെങ്കിലും ആരെയും ചോദ്യംചെയ്യാൻ പോലീസ് തയ്യാറായില്ലെന്നും മയക്കുമരുന്ന് ലോബിയുടെ ഇടപെടൽ മൂലമാണ് അന്വേഷണം മുടങ്ങിയതെന്നും പതിനേഴുകാരന്റെ പിതാവ് തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. കുട്ടി പേര് വെളിപ്പെടുത്തിയ ചിലർ രാഷ്ട്രീയ സ്വാധീനത്താൽ രക്ഷപ്പെടുകയായിരുന്നുവെന്നും പിതാവ് പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനേഴുകാരനെ വിഷം കൊടുത്താണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പരാതി പിന്‍വലിക്കാന്‍ നിരവധി ഓഫറുകള്‍ വന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തന്നെ സുഖിപ്പിക്കാനുള്ള ഏര്‍പ്പാടായിരുന്നു. ഇതോടെ അന്വേഷണം തണുപ്പിക്കാമെന്ന് അവര്‍ കരുതിയെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘമെന്നാണ് ഇന്ന് ഹിന്ദുദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നത്. മലയാള പത്രത്തോട് ഇക്കാര്യം പറയുന്നതെങ്കില്‍ ചോദ്യമുണ്ടാകും. ഈ വാര്‍ത്ത നേരെ ഡല്‍ഹിയിലേക്ക് പോകുന്നത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഇത് സദുദ്ദേശ്യമാണോ?. അന്‍വര്‍ ചോദിച്ചു.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് മലപ്പുറം ജില്ലയിലാണ്. ഇവിടെ സ്വര്‍ണം പിടികൂടിയാല്‍ എഫ്‌ഐ ആര്‍ ഇടുക മലപ്പുറത്താണ്. ഈ നാടാകെ പോകേണ്ട സ്വര്‍ണം മറ്റ് ജില്ലകളിലേക്ക് പോകാം. പിടിക്കപ്പെട്ടവന്‍ ഏത് ജില്ലക്കാരാനാണെന്ന് നോക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറയേണ്ടത്. ഒരു സമുദായത്തെ അടിച്ചമര്‍ത്തുകയാണ് മുഖ്യമന്ത്രി. ഇത് അപകടകരമായ പോക്കാണ്. ഇത് ആണ് ഇവിടെ ചോദ്യം ചെയ്യുന്നതെന്നും അന്‍വര്‍ പറഞ്ഞു.

മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘമെന്നാണ് ഇന്നലെ ഹിന്ദുദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നത്. മലയാള പത്രത്തോട് ഇക്കാര്യം പറയുന്നതെങ്കിൽ ചോദ്യമുണ്ടാകും. ഈ വാർത്ത നേരെ ഡൽഹിയിലേക്ക് പോകുന്നത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഇത് സദുദ്ദേശ്യമാണോ?- അൻവർ ചോദിച്ചു. കരിപ്പൂർ എയർപോർട്ട് മലപ്പുറം ജില്ലയിലാണ്. ഇവിടെ സ്വർണം പിടികൂടിയാൽ എഫ്ഐ ആർ ഇടുക മലപ്പുറത്താണ്. ഈ നാടാകെ പോകേണ്ട സ്വർണം മറ്റ് ജില്ലകളിലേക്ക് പോകാം. പിടിക്കപ്പെട്ടവൻ ഏത് ജില്ലക്കാരാനാണെന്ന് നോക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറയേണ്ടത്. ഒരു സമുദായത്തെ അടിച്ചമർത്തുകയാണ് മുഖ്യമന്ത്രി. ഇത് അപകടകരമായ പോക്കാണ്. ഇത് ആണ് ഇവിടെ ചോദ്യം ചെയ്യുന്നത്"- അൻവർ പറഞ്ഞു

Post a Comment

Previous Post Next Post