(www.kl14onlinenews.com)
(26-October -2024)
വന്ദേ ഭാരത് കടന്നുപോകവെ ട്രാക്കിൽ ഹിറ്റാച്ചി കൊണ്ട് നിർമ്മാണ പ്രവർത്തനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, സംഭവം പയ്യന്നൂരിൽ
പയ്യന്നൂർ :
അപകട സാധ്യത പരിഗണിച്ച് വന്ദേഭാരത് ട്രെയിൻ സഡൻ ബ്രേക്കിട്ട് നിർത്തി. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിനാണ് കണ്ണൂർ പയ്യന്നൂരിൽവെച്ച് സഡൻ ബ്രേക്കിടേണ്ടി വന്നത്. ട്രാക്കിനോട് ചേർന്ന് പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് അശ്രദ്ധമായി ഹിറ്റാച്ചി പ്രവർത്തിപ്പിച്ചതാണ് കാരണം. അപകടസാധ്യത മുന്നിൽ കണ്ട ലോക്കോപൈലറ്റിന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും കർണാടക സ്വദേശിയായ കാശിനാഥിനെതിരെ കേസെടുത്തിട്ടുണ്ട്. ട്രാക്കിന്റെ നവീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഹിറ്റാച്ചി പ്ലാറ്റ്ഫോമിൽ എത്തിച്ചത്
അതേസമയം, ട്രെയിൻ വരുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും ട്രാക്കിലേക്ക് കയറിനിൽക്കും വിധം ഹിറ്റാച്ചി പ്രവർത്തിപ്പിച്ചത് എന്തിനാണെന്നും, ഇത്തരത്തിലുള്ള അശ്രദ്ധ എങ്ങിനെ സംഭവിച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ റെയിൽവേ വിശദമായി പരിശോധിക്കും
إرسال تعليق