(www.kl14onlinenews.com)
(16-October -2024)
വയനാട്ടിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യ ഹരിദാസ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി കോൺഗ്രസ്. വയനാട് ലോക്സഭാ മണ്ഡലത്തിലെയും, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും, പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ യുഡിഎഫ് മുൻ ആലക്കോട് എംപി രമ്യാ ഹരിദാസിനെയുമാണ് കളത്തിലിറക്കുന്നത്.
രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധനേടിയ ലോക്‌സഭാ മണ്ഡലമാണ് വയനാട്. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെ രാഹുൽ ഗാന്ധി റായ്ബറേലി തിരഞ്ഞെടുത്ത് വയനാട് ഉപേക്ഷിച്ചിരുന്നു. രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയാകുമെന്നത് കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിജയം ഉറപ്പിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പാലാക്കാട്ടേക്ക് പരിഗണിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ രാഹുലിന്റെ കുടുംബവും പാർട്ടി പ്രവർത്തകരും ആഘോഷം തുടങ്ങിക്കഴിഞ്ഞു
ആലക്കോട് ലോക്‌സഭാ മണ്ഡലത്തിൽ കെ.രാധാകൃഷ്ണൻ വിജയിച്ചതോടെയാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാൻ രമ്യാ ഹരിദാസിന് സാധിച്ചിരുന്നു. ഈ അനുയോജ്യ സാധ്യത മുതലെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്
Post a Comment