മുളിയാർ-ചെമ്മനാട് പയസ്വിനി പാലം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു ജനകീയ പ്രക്ഷോഭം ഒക്ടോബർ 26ന്

(www.kl14onlinenews.com)
(16-October -2024)

മുളിയാർ-ചെമ്മനാട് പയസ്വിനി പാലം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
ജനകീയ പ്രക്ഷോഭം ഒക്ടോബർ 26ന്
മുളിയാർ : ബാവിക്കര റെഗുലേറ്ററിന് സമാന്തരമായി
ആലൂർ,മുണ്ടക്കൈയിൽ നിന്നും മഹാലക്ഷ്മിപൂരം ക്ഷേത്രത്തെ ബന്ധിപ്പിച്ചു കൊണ്ട് രണ്ട് വരി പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്., ഈ പാലം യാഥാർത്ഥ്യമായാൽ മുളിയാർ, കാറ ഡുക്ക, ദേലംപാടി, ചെമനാട് തുടങ്ങിയ 4 പഞ്ചായത്തിലെയും ആയിരക്കണക്കിന് ജനങ്ങൾക്ക് യാത്രാസൗകര്യം വളരെ സുഖകരമാകും, മടിക്കേരി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് ചെർക്കളയിലൂടെയുള്ള ചുറ്റിത്തിരിഞ്ഞ പാത ഒഴിവാക്കി നിർദ്ധിഷ്ഠ പാലത്തിലൂടെ ചട്ടഞ്ചാലിലേക്ക് എത്തി നാഷണൽ ഹൈവേ 66 ൽ കൂടി യാത്ര എളുപ്പമാകും. വർഷങ്ങൾക്ക് മുമ്പ് റെഗുലേറ്ററിൻ്റെ വർക്ക് പൂർത്തീകരണ സമയത്ത് പാലം നിർമ്മാണത്തിന് വേണ്ടി പ്രദേശത്ത് ബന്ധപ്പെട്ട വകുപ്പുകൾ ഒന്നിച്ച് സാധ്യതാപഠനം (ബോറിംഗ് ഉൾപ്പടെ) നടത്തി അംഗീകാരം നൽകിയതാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം ജനങ്ങൾക്ക് മുമ്പിൽ വന്ന് വാഗ്ദാനങ്ങൾ തന്ന് പോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ ഇലക്ഷൻ വരുമ്പോൾ മാത്രം ചലിക്കുകയും പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത അവസ്ഥ ഇനിയും തുടരാൻ പാടില്ല എന്ന ഉദ്ദേശത്തോടേയും എത്രയും പെട്ടെന്ന് ഈ പാലം യാഥാർത്ഥ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട്, ഏറെ ഗുണഭോക്താക്കളായ പ്രദേശത്തുള്ള യുവ ജന സംഘടനകൾ ചേർന്ന് പാലം നിർമ്മാണ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് മൈനർ ഇറിഗേഷന്റെ ഓഫീസിനു മുമ്പിൽ ജനകീയ പ്രക്ഷോഭം നടത്തും.
സമിതി ചെയർമാനായി എടി അബ്ദുല്ല ആലൂർ, കൺവീനറായി സുജിത്ത് മുണ്ടക്കൈയേയും തെരഞ്ഞെടുത്തു.
ഇസ്മായിൽ ആലൂർ, എടി ഖാദർ, ശിഹാബ് മീത്തൽ, ഷിജിത്ത് മളിക്കാൽ, അനിൽകുമാർ, രതീഷ് എം ആർ ചവരിക്കുളം, കൃഷ്ണൻ, പ്രഭാകരൻ, സുകുമാരൻ, ബാലകൃഷ്ണൻ, സതീശൻ, അബ്ദുള്ള അപ്പോളോ, ഗണേഷ്ൻ മൈ കുഴി ,അബ്ദുൽ ഖാദർ മീത്തൽ, നൂറുദ്ദീൻ എം കെ, ശരീഫ് മുണ്ടക്കൈ.
തുടങ്ങിയ 17 അംഗങ്ങളെയും തെരഞ്ഞെടുത്തു.
ആലൂർ കൾച്ചറൽ ക്ലബ്ബിൽ നടന്ന യോഗം, പ്രസിഡണ്ട് എ.ടി കാദർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതവും, ശാസ്താ മുണ്ടക്കൈ സെക്രട്ടറി ഷിജിത്ത് നന്ദിയും പറഞ്ഞു. എസിസി ആലൂർ, ശാസ്താ മുണ്ടക്കൈ ,പയസ്വിനി മുണ്ടക്കൈ, പുനർജനി ആൽനടുക്കം തുടങ്ങിയ ക്ലബ്ബ് ഭാരവാഹികൾ സംബന്ധിച്ചു.

Post a Comment

أحدث أقدم