അതിർത്തി കടന്ന് ഭാഗ്യം; ഓണം ബമ്പർ 25 കോടി അടിച്ചത് കർണാടക സ്വദേശിക്ക്

(www.kl14onlinenews.com)
(10-October -2024)

അതിർത്തി കടന്ന് ഭാഗ്യം; ഓണം ബമ്പർ 25 കോടി അടിച്ചത് കർണാടക സ്വദേശിക്ക്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഒന്നാം സമ്മാനം കർണാടക സ്വദേശിയായ അൽത്താഫിന്. കഴിഞ്ഞ മാസം ബെത്തേരിയിൽനിന്നാണ് അൽത്താഫ് ലോട്ടറി എടുത്തത്. കർണാടകയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുന്ന അൽത്താഫ് 15 വർഷമായി ലോട്ടറി എടുക്കാറുണ്ട്. ഇപ്പോഴാണ് ഭാഗ്യദേവത തുണച്ചത്.

ഒടുവിൽ ഭാഗ്യദേവതയുടെ കടാക്ഷം

കഴിഞ്ഞ പതിനഞ്ച് വർഷമായി ലോട്ടറി എടുക്കുന്നയാളാണ് മനാഫ്. എല്ലാപ്രാവശ്യവും അടിക്കണേയെന്ന് പ്രതീക്ഷയിലാണ് ടിക്കറ്റ് എടുക്കുന്നത്്. ഇത്തവണം ദൈവം കാത്തെന്നായിരുന്നു അൽത്താഫിന്റെ ആദ്യ പ്രതികരണം. "സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണം"- അൽത്താഫ് പറഞ്ഞു. കർണാടകയിൽ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അൽത്താഫ്.

മുഖം ഓർക്കുന്നില്ലെന്ന് നാഗരാജ്

അൽത്താഫ് ആകെ ടെൻഷനിലാണെന്ന് തോന്നിയെന്നും നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് പറഞ്ഞതായും ബംപർ അടിച്ച ടിക്കറ്റ് വിറ്റ നാഗരാജ് പറഞ്ഞു.

"സ്ഥിരമായി ലോട്ടറി എടുക്കുന്നയാളല്ല. കർണാടകയിൽ നിന്ന് ഒരുപാട് പേർ വന്നു ലോട്ടറിയെടുക്കാറുണ്ട്. പക്ഷേ ആളുടെ മുഖം ഓർമ്മ കിട്ടുന്നല്ല. ഗുണ്ടൽപേട്ട് വരെയുള്ളവർ ലോട്ടറി എടുക്കാറുണ്ട്. ബംമ്പർ എടുക്കാൻ മാത്രമായി വരുന്നവരുണ്ട്. വലിയ തുകയ്ക്ക് ലോട്ടറി വാങ്ങി പോകുന്നുവരും ഉണ്ട്"-നാഗരാജ് പറഞ്ഞു

വയനാട് സുൽത്താൻ ബത്തേരിയിലുള്ള നാഗരാജിന്റെ കടയിൽ നിന്ന് വിറ്റുപോയ ടിക്കറ്റിനാണ് 25 കോടി അടിച്ചത്. ഒരുമാസം മുമ്പ് തന്റെ കടയിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിതെന്നും ആരാണ് വാങ്ങിയതെന്ന് അറിയില്ലെന്നും നാഗരാജ് ഇന്നലെ പറഞ്ഞിരുന്നു

25 കോടിയാണ് ഓണം ബമ്പർ അടിച്ചയാൾക്ക് ഒന്നാം സമ്മാനമായി കിട്ടുക. 25 കോടി രൂപയുടെ ഒന്നാം സമ്മാനം കൂടാതെ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ലഭിക്കും. 50 ലക്ഷം രൂപ മൂന്നാം സമ്മാനം, യഥാക്രമം അഞ്ച് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നാലും അഞ്ചും സമ്മാനങ്ങളും, 500 രൂപ അവസാന സമ്മാനവുമായി ലഭിക്കും.

അതേസമയം 
ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദിയെന്ന് അൽത്താഫിന്റെ മകൾ പറഞ്ഞു . ഒരു പുതിയ വീട് വേണം. നിലവിൽ വാടക വീട്ടിലാണ് താമസം. കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം. ഇത് ജീവിതം മാറ്റിമറിക്കുന്ന നിമിഷമാണ്. വലിയ സന്തോഷമാണ് ദൈവത്തിന് നന്ദിയെന്നും അൽത്താഫിന്റെ മകൾ പറയുന്നു.

ഒരുമാസം മുമ്പാണ് അച്ഛൻ ലോട്ടറിഎടുത്തത്.15 കൊല്ലമായി ലോട്ടറി എടുക്കുന്നു ഇതുവരെ ഒന്നും അടിച്ചിട്ടില്ല. വളരെ കഷ്ടപ്പെട്ടാണ് പിതാവ് തങ്ങളെ വളർത്തിയത്. മെക്കാനിക്ക് ജോലി ചെയ്താണ് അച്ഛൻ വളർത്തിയത്. ഈ ലോട്ടറി നേട്ടം കൂടുതൽ സന്തോഷം നൽകുന്നുവെന്നും അൽത്താഫിന്റെ മകൾ പറയുന്നു.

പുതിയ ഒരു വീട് നിർമ്മിക്കണം. മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണം. സാധിക്കുമെങ്കിൽ പാവപ്പെട്ടവരെ സഹായിക്കണം. 15 വർഷമായി ലോട്ടറി എടുക്കുന്നു ഇതുവരെ ഒന്നും അടിച്ചിട്ടില്ലെന്നും അൽത്താഫിന്റെ കുടുംബം പറഞ്ഞു.

ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഫലം ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. അപ്പോൾ മുതൽ മലയാളി അന്വേഷിക്കുകയാണ് 25 കോടിയുടെ ആ ഭാ​ഗ്യശാലിയെ. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ആ ഭാ​ഗ്യവാനെ ഇന്ന് കണ്ടെത്തി.

കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ അടിച്ചെടുത്ത ആ ഭാ​ഗ്യവാൻ. TG 434222 (WAYANADU) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കർണാടകയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് അൽത്താഫ്. അതേസമയം ലോട്ടറി വകുപ്പ് തിരുവോണം ബമ്പർ വിജയിയെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തിരുവനന്തപുരം ഗോർക്കിഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷം ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചിൽ ദുരിതം വിതച്ച വയനാട് ജില്ലയിലാണ്. എസ്‌ ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം. വയനാട്ടിലെ എസ്‌ ജെ ലക്കി സെന്ററിൽ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്

Post a Comment

Previous Post Next Post