വയനാട് തുരങ്ക പാതയുമായി സർക്കാർ; പദ്ധതിക്കായുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു

(www.kl14onlinenews.com)
(11-October -2024)

വയനാട് തുരങ്ക പാതയുമായി സർക്കാർ; പദ്ധതിക്കായുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു
തിരുവനന്തപുരം : വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. അതേസമയം, മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് വന്നു.

എന്നാൽ അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 2043.75 കോടിയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ട്. പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പിന്റെ സ്‌റ്റേജ് – 1 ക്ലിയറന്‍സ് ലഭിച്ചു. സ്‌റ്റേജ് – 2 ക്ലിയറന്‍സിനായി 17.263 ഹെക്ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി.

Post a Comment

أحدث أقدم