ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല ! ഇത് നവീന്‍റെ കുടുംബത്തോടുള്ള അവഹേളനം: കെ സുരേന്ദ്രന്‍

(www.kl14onlinenews.com)
(22-October -2024)

ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല ! ഇത് നവീന്‍റെ കുടുംബത്തോടുള്ള അവഹേളനം: കെ സുരേന്ദ്രന്‍
പാലക്കാട്: കണ്ണൂരിലെ മുൻ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്രവലിയ വിവാദങ്ങൾ ഉണ്ടായിട്ടും എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്. ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല? ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്തുകൊണ്ട് ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇല്ലാത്തത്? ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. മുഖ്യമന്തിയുടെ ഈ നടപടി നവീന്‍റെ കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. പി.പി ദിവ്യയെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Post a Comment

Previous Post Next Post