(www.kl14onlinenews.com)
(12-October -2024)
കാസർകോട്: കേരളത്തിലെ ഭരണകൂട നിശ്ക്രിയതക്കെതിരെയും പോലീസ് രാജിനെതിരെയും തുറന്ന പോരിന് തുടക്കം കുറിച്ച പി.വി. അൻവർ എം എൽ എ കാസർകോട് ടൗണിൽ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തിരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന അബ്ദുൾ സത്താർ എന്ന ഓട്ടോ റിക്ഷാ തൊഴിലാളിയുടെ കുടുംബത്തെ സമാശ്വസിപ്പിക്കാനും അവരുടെ കുടുംബത്തിന് ഭവന നിർമ്മാണത്തിനും പദ്ധതികൾ ആവിഷ്കരിക്കാൻ കാസർകോട് ഗസ്റ്റ് ഹൗസിലെത്തി സാമൂഹിക സംസ്കാരിക തൊഴിൽ മേഖലയിൽ പ്രവർത്തനം നടത്തുന്നവരുമായി കൂടി ആലോചന നടത്തി.
കാസർകോടിന്റെ നാനാന്മുഖമായ വികസനമില്ലായ്മയെ കുറിച്ച് ശ്രീ അൻവറിനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും, അനിശ്ചിതാവസ്ഥയിലായി കിടക്കുന്ന കാസർകോട് മെഡിക്കൽ കോളേജ്, ദുരിതമനുഭവിക്കുന്ന എന്റോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾ, സംസ്ഥാന പാത, മലയോര - തീരദേശ പാതകളുടെ ദുരിതാവസ്ഥകൾ, 1992 മുതൽ നടന്ന വർഗീയ അസ്വസ്ഥതകളാൽ കൊല്ലപ്പെട്ടവരിൽ ആരും ശിക്ഷിക്കപെടാതെ പോകാതെ പോലീസ് രാഷ്ട്രീയ ഒത്തുകളികൾ എന്നിവയെ കുറിച്ച് ശക്തമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ ജനകീയ നീതിവേദി ജില്ലാ സെക്രട്ടറി ഹമീദ് ചാത്തങ്കൈ പി വി അൻവറിന് നിവേദനം നൽകി. ജനകീയ ഇടപെടലുകളിൽ പരസ്പര ധാരണയോടെ മുന്നോട്ട് പോകാനും അൻവറിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
إرسال تعليق