(www.kl14onlinenews.com)
(04-October -2024)
മുംബൈ: പ്രതിഷേധത്തിനെടെ സെക്രട്ടേറിയറ്റിൽ നിന്നു താഴേക്കു ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ. ഡെപ്യൂട്ടി സ്പീക്കറും എൻസിപി നേതാവുമായ നർഹരി സിർവാളിനൊപ്പം, മൂന്നു നിയമസഭാംഗങ്ങളും കെട്ടിടത്തിന്‍റെ മൂന്നാം നിലയിലൽ നിന്നു താഴേക്കു ചാടി. ഫയർഫോഴ്സ് സ്ഥാപിച്ച സുരക്ഷാവലയിൽ കുരുങ്ങിയതിനാല്‍ ആർക്കും പരുക്കുകളില്ല.
ധൻഗർ സമുദായത്തിന് സംവരംണം നൽകിയതിലും, ആദിവാസികൾ ഉന്നയിക്കുന്ന വിഷയങ്ങളോടുള്ള സർക്കാരിന്റെ നിസ്സംഗതയിലും പ്രതിഷേധിച്ചാണ്, മന്ത്രാലയ എന്നറിയപ്പെടുന്ന സെക്രട്ടേറിയറ്റിൽ നേതാക്കൾ സാഹസത്തിനു മുതിർന്നത്. എൻസിപിയുടെ കിരൺ ലഹാമേറ്റ്, ബിവിഎമ്മിന്റെ രാജേഷ് പാട്ടീൽ, കോൺഗ്രസിൻ്റെ ഹിരാമൻ ഖോസ്കർ, ബിജെപിയുടെ ഹേമന്ത് സാവ്ര എന്നിവരാണ് സിർവാളിനൊപ്പം ഉണ്ടായിരുന്നത്.
സംവരംണവുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ ആവശ്യങ്ങോട് സർക്കാർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റിനു പുറത്ത് സിർവാളിൻ്റെ നേതൃത്തത്തിൽ ഉപരോധം നടത്തിയിരുന്നു. സംസ്ഥാനത്തെ ധൻഗർ സമുദായം നിലവിൽ ഒ.ബി.സി വിഭാഗത്തിലാണ്. എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന്t ആവശ്യപ്പെട്ടും സമുദായത്തിലെ ചില അംഗങ്ങൾ പ്രക്ഷോഭം നടത്തിവരികയാണ്.
കെട്ടിടത്തിൽ നിന്നു ചാടുന്ന ഡെപ്യൂട്ടി സ്പീക്കറുടെയും അനുയായികളുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വലയിൽ വീണ ഇവർ ഫയർഫോഴ്സ് ജീവനക്കാരുടെ സഹായത്തോടെ തിരികെ കയറുന്നതു വീഡിയോയിൽ കാണാം.
Post a Comment