(www.kl14onlinenews.com)
(17-October -2024)
ദോഹ : സഹചാരി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി ഒരുക്കുന്ന ആഫ്താബ്-2024 നോടനുബന്ധിച്ചു ഏർപ്പെടുത്തിയ മർഹൂം:സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക മാതൃകാ സാമൂഹ്യ സേവന എക്‌സലൻസി അവാർഡ് ബഹു: പാണക്കാട് സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു .
ഭിന്നശേഷി കുട്ടികൾക്ക് സ്വാന്തനമേകുന്ന പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യ സേവന മേഖലയിൽ അനേകമായിരങ്ങൾക്ക് ആശ്വാസമേകിയ കാസർഗോഡ് ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയ കാസര്‍കോട് മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത് .
Post a Comment