ആകാശത്ത് വട്ടമിട്ട് പറന്നത് രണ്ടര മണിക്കൂര്‍, ഒടുവില്‍ ഷാര്‍ജ ഫ്‌ളൈറ്റിന് സേഫ് ലാന്‍ഡിംഗ്‌; എല്ലാവരും സുരക്ഷിതര്‍

(www.kl14onlinenews.com)
(11-October -2024)

ആകാശത്ത് വട്ടമിട്ട് പറന്നത് രണ്ടര മണിക്കൂര്‍, ഒടുവില്‍ ഷാര്‍ജ ഫ്‌ളൈറ്റിന് സേഫ് ലാന്‍ഡിംഗ്‌; എല്ലാവരും സുരക്ഷിതര്‍

ചെന്നൈ: ചെന്നൈ: സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ വിമാനം രണ്ടര മണിക്കൂറിന് ശേഷം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. രാത്രി 8.10 ഓടെയാണ് ട്രിച്ചി-ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയത്. നിറച്ച ഇന്ധനം കുറക്കാനാണ് രണ്ടര മണിക്കൂർ നേരം ആകാശത്ത് വട്ടമിട്ട് പറന്നത്.

വൈകീട്ട് 5.40 ന് ഷാർജയിലേയ്ക്ക് പറക്കാനിരുന്ന വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കാൻ കഴിയാതെ രണ്ടര മണിക്കൂർ സമയം ആകാശത്ത് വട്ടമിട്ട് പറന്നത്.141 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

നേരത്തെ, വിമാനം അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നത് കണക്കിലെടുത്ത് ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. അടിന്തരമായി ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽ 20 ആംബുലൻസും 18 ഫയർ എഞ്ചിനുകളും സജ്ജമാക്കിയിരുന്നു.വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്.

Post a Comment

Previous Post Next Post