രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം; ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

(www.kl14onlinenews.com)
(10-October -2024)

രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം; ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

മുംബൈ :
അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് വിട നൽകി രാജ്യം. ഔദ്യോ​ഗിക ബഹുമതികളോടു കൂടിയായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്. മുംബൈയിലെ വർളി ശ്മശാനത്തിലായിരുന്നു സംസ്കാരം. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടുകൂടിയായിരുന്നു സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.

ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയ പ്രമുഖരും സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔ​ദ്യോ​ഗിക ബഹുമതികളും നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, പിയൂഷ് ഗോയൽ, മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കൊളാബോയിലെ വീട്ടിലെത്തിയും മുംബൈയിലെ എൻസിപി ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. രത്തന്‍ ടാറ്റായുടെ വളര്‍ത്തു നായ ‘ഗോവ’യും പൊതുദര്‍ശന വേദിയിലെത്തി. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമായിരുന്നു വർളി ശ്മശാനത്തിലേക്ക് സംസ്കാരത്തിനായി മൃതദേഹം എത്തിച്ചത്.

Post a Comment

Previous Post Next Post